ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അൽബേനിയ നിർമ്മിത ബുദ്ധിക്ക് വേണ്ടി ഒരു മന്ത്രിയെ പ്രഖ്യാപിച്ചത്. പൊതുഭരണസംവിധാനം പൂർണമായും അഴിമതി രഹിതവും സുതാര്യവും ആക്കുന്നതിന് വേണ്ടി ഡില്ലയെന്ന വെർച്വൽ അസിസ്റ്റന്റാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. മനുഷ്യനല്ലാത്ത ഒരാൾ മന്ത്രിയാവുന്ന ആദ്യ രാജ്യമായി ഇതോടെ അൽബേനിയ മാറി.
ഇപ്പോഴിതാ ഡെല്ലയെ സംബന്ധിച്ച പുതിയ ‘വിശേഷം’ പുറത്ത് വിട്ടിരിക്കുകയാണ് അധികൃതർ. ഡില്ല അമ്മയാകാൻ ഒരുങ്ങുകയാണത്രേ. ഡില്ല ഗർഭിണിയാണ്, 83 കുട്ടികളോട് കൂടി. പാർലമെന്റ് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്താനും പാർലമെന്റ് അംഗങ്ങൾക്ക് ചർച്ചകളെ കുറിച്ചോ അവർക്ക് നഷ്ടമായ സംഭവങ്ങളെ കുറിച്ചോ വിവരങ്ങൾ നൽകാൻ ഈ കുട്ടികൾ സഹായിയായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി എഡി രാമ അറിയിച്ചിരിക്കുകയാണ്.
സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെന്റ് അംഗത്തിനും വേണ്ടി ഓരോ എഐ സഹായികളെ അഥവാ ഡില്ലയുടെ 83 കുട്ടികളെയാണ് സൃഷ്ടിക്കുന്നത്. 2026 അവസാനത്തോടെ ഈ സംവിധാനം പൂർണമായും പ്രവർത്തന സജ്ജമാകും. നിർമ്മിത ബുദ്ധിക്കുവേണ്ടിയുള്ള മന്ത്രി എന്നതിലുപരി, കോഡുകളും പിക്‌സലുകളും മാത്രം ഉൾക്കൊള്ളുന്ന ഒരു എഐ സ്ഥാപനം എന്ന നിലയിലാണ് ഡീല്ല പ്രവർത്തിക്കുന്നത്.













Discussion about this post