Monday, October 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആശയറ്റ ഞങ്ങളുണ്ടിവിടെ..ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, വലിയ നുണയുടെ പ്രചാരകരായി മാറും; താരങ്ങൾക്ക് തുറന്ന കത്ത് 

by Brave India Desk
Oct 27, 2025, 12:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മോഹൻ ലാൽ, മമ്മൂട്ടി,കമൽഹാസൻ, എന്നിവർക്ക് തുറന്ന കത്തുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശാ വർക്കേഴ്‌സ്. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മൂന്ന് താരങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് കത്ത്.

അതിദാരിദ്ര്യ വിമുക്ത കേരളത്തിൻറെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനിൽക്കണമെന്നാണ് ആശമാരുടെ ആവശ്യം. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.

Stories you may like

എഐ ഉപയോഗിച്ച് 3 സഹോദരിമാരുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് ഭീഷണിപ്പെടുത്തി; 19 കാരൻ ജീവനൊടുക്കി

മോന്ത ചുഴലിക്കാറ്റായി മാറുന്നു; ഓറഞ്ച് അലർട്ട്….

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണമെന്നും ആശമാർ കത്തിലൂടെ ആവശ്യപ്പെടുന്നു#. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.

കത്തിന്റെ പൂർണരൂപം

കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുൻപിൽ സർക്കാരിന്റെ അനുഭാവപൂർണമായ തീരുമാനം കാത്ത് രാപകൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആശാപ്രവർത്തകരായ സ്ത്രീ തൊഴിലാളികളാണ് ഞങ്ങൾ. തീർത്തും നിസ്വരായ ഞങ്ങളുടെ ദാരിദ്ര്യമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണിക്കാതെ കഴിഞ്ഞ 18 വർഷമായി സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ സമർപ്പിതമായി പ്രർത്തിക്കുന്നവരാണ് ആശമാർ. പകർച്ചവ്യാധികളുടെ നാളുകളിൽ ഞങ്ങൾ ജനങ്ങളെ പരിചരിച്ചു. രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ ഞങ്ങളുടെ 11 സഹപ്രവർത്തകർ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാർഥ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട് ആരോഗ്യരംഗത്തെ കാലാൾപ്പട എന്ന് ഞങ്ങൾ വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനോ ദുരിതങ്ങൾ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല.

ഞങ്ങളുടെ ദിവസ വേതനം 233 രൂപയെന്ന തുച്ഛമായ തുക മാത്രമാണ്. ജോലി ചെയ്യാൻ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിനേന ചെലവഴിക്കേണ്ടി വരുന്ന ഞങ്ങളുടെ കൈവശം അവശേഷിക്കുന്ന തുക കൊണ്ട് എങ്ങനെയാണ് കുടുംബം പുലർത്തുക? നിത്യച്ചെലവുകൾക്കായി പോലും കടം വാങ്ങേണ്ടി വരുന്നു. കടഭാരമേറി ജീവിതംതന്നെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ് ഞങ്ങളിൽ ഏറെപേരും. പലർക്കും കിടപ്പാടമില്ല. ഭർത്താക്കന്മാരും മാതാപിതാക്കളും മാറാ രോഗികളായവരുമുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 10 മുതൽ ഞങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിലെ തെരുവിലാണ് രാപകൽ കഴിയുന്നത്. കൊടിയ വെയിലും കനത്ത മഴയും ആരോഗ്യത്തെ തകർക്കുന്ന മലിനീകരണവും നേരിട്ട് ഞങ്ങൾ തെരുവിൽ അന്തിയുറങ്ങുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ സ്ത്രീകൾ തെരുവിൽ കഴിയുക എന്നത് ഒരു ദിവസത്തേക്കുപോലും സാധ്യമല്ലാതിരിക്കേ, കഴിഞ്ഞ 260 ദിവസമായി ഞങ്ങൾ വിഷമിക്കുകയാണ്. കോരിച്ചൊഴിയുന്ന മഴയിൽ ഒരു ടാർപാളിൻ ഷീറ്റ് പോലും തലയ്ക്കുമുകളിൽ പിടിക്കുന്നത് സർക്കാർ വിലക്കി. ഏറ്റവുമൊടുവിൽ ഞങ്ങളുടെ തുച്ഛവരുമാനത്തിൽ നിന്നും ചില്ലിത്തുട്ടുകൾ ശേഖരിച്ച് വാ‌ങ്ങിച്ച ഉച്ചഭാഷിണിയും പൊലീസ് പിടിച്ചെടുത്തു. പ്രതിഷേധിച്ച ഞങ്ങളുടെ പ്രവർത്തകയുടെ നേർക്ക് പൊലീസ് ജീപ്പ് ഇരച്ചെത്തുന്നതുകണ്ട് കേരളം ഞെട്ടി. അങ്ങേയറ്റം സമാധാനപരമായി, ജനാധിപത്യ ശൈലിയിൽ, സഹനസമരത്തിൻ്റെ പാത സ്വീകരിച്ചിട്ടുള്ള, തീർത്തും പാവപ്പെട്ടവരായ സ്ത്രീകളോടാണ് ഈ അതിക്രമങ്ങളെന്ന് നിങ്ങൾ കാണണം. ഇതിന്റെയെല്ലാം മുമ്പിൽ പരാജയപ്പെട്ടു മടങ്ങിപ്പോകാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് ദയവായി അറിയുക. അതുകൊണ്ട്തന്നെ തന്നെ വിജയം വരെ ഈ തെരുവിൽ കഴിയാൻ ഞങ്ങൾ നിർബന്ധിതരാണ്.

ഇന്ന് ഞങ്ങൾ അറിയുന്നു, അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളം മാറുകയാണത്രേ! അതിദരിദ്രരില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനത്തിനായി നവംബർ 1ന് സംഘടിപ്പിക്കുന്ന സർക്കാർ ചടങ്ങിൽ മലയാളത്തിന്റെയും തമിഴകത്തിന്റെയും മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനമനസുകളെയും കീഴടക്കിയ മഹാ കലാകാരന്മാരായ നിങ്ങൾ പങ്കെടുക്കുന്നതായി ഞങ്ങൾ മനസിലാക്കുന്നു. പ്രിയ കലാകാരമാരേ, നിങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ അറിയുന്നവരാണ്. അവർക്കായി നന്മയുടെ ചുമതലകൾ പലതും നിറവേറ്റുന്നവരുമാണ്. ദയവായി നിങ്ങളറിയണം, 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്.

പ്രിയ കലാകാരന്മാരെ, സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപോരാളികളെ വന്ന് കാണണം. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങൾ ആശമാർ. ഞങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്. സർക്കാരിന്റെ കാപട്യവും. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിന്റെ അതി ദാരിദ്ര്യ മുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് സ്നേഹാദരങ്ങളോടെ ഞങ്ങൾ, അതിദരിദ്രരായ ആശമാർ അഭ്യർഥിക്കുന്നു.

Tags: WorkersAshamohan lalministersmammotty
ShareTweetSendShare

Latest stories from this section

ആ’ശങ്ക’യ്ക്ക് ഇനി ക്ലൂ ഉണ്ടേ.. : വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ്പുമായി സർക്കാർ

ആ’ശങ്ക’യ്ക്ക് ഇനി ക്ലൂ ഉണ്ടേ.. : വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ്പുമായി സർക്കാർ

രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും ; പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയെന്ന് മന്ത്രി പി പ്രസാദ്

രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും ; പിഎം ശ്രീ പദ്ധതി സംഘപരിവാർ അജണ്ടയെന്ന് മന്ത്രി പി പ്രസാദ്

മെസ്സിയില്ല…സൽമാൻഖാൻ വരുന്നുണ്ട്: പുതിയ വാഗ്ദാനവുമായി കായികമന്ത്രി

മെസ്സിയില്ല…സൽമാൻഖാൻ വരുന്നുണ്ട്: പുതിയ വാഗ്ദാനവുമായി കായികമന്ത്രി

പട്ടിയെ പോലെ പെരുമാറാനാണ് കൂടുതൽ പെൺകുട്ടികളെയും ട്രെയിൻ ചെയ്യിക്കുന്നത്,പക്ഷേ പൂച്ചയാവണം:  ജുവൽ മേരി

പട്ടിയെ പോലെ പെരുമാറാനാണ് കൂടുതൽ പെൺകുട്ടികളെയും ട്രെയിൻ ചെയ്യിക്കുന്നത്,പക്ഷേ പൂച്ചയാവണം: ജുവൽ മേരി

Discussion about this post

Latest News

എഐ ഉപയോഗിച്ച് 3 സഹോദരിമാരുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് ഭീഷണിപ്പെടുത്തി; 19 കാരൻ ജീവനൊടുക്കി

എഐ ഉപയോഗിച്ച് 3 സഹോദരിമാരുടെ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് ഭീഷണിപ്പെടുത്തി; 19 കാരൻ ജീവനൊടുക്കി

ഉണ്ടായത് ആന്തരിക രക്തസ്രാവം, ശ്രേയസിന്റെ പരിക്ക് ഗുരുതരം; താരം ഐസിയുവില്‍

ഉണ്ടായത് ആന്തരിക രക്തസ്രാവം, ശ്രേയസിന്റെ പരിക്ക് ഗുരുതരം; താരം ഐസിയുവില്‍

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ; കേന്ദ്രത്തിന് പേര് നൽകി ബി ആർ ഗവായി

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ; കേന്ദ്രത്തിന് പേര് നൽകി ബി ആർ ഗവായി

മോന്ത ചുഴലിക്കാറ്റ് ; ആന്ധ്രപ്രദേശിലെ 23 ജില്ലകൾക്ക് ജാഗ്രത നിർദേശം ; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

മോന്ത ചുഴലിക്കാറ്റ് ; ആന്ധ്രപ്രദേശിലെ 23 ജില്ലകൾക്ക് ജാഗ്രത നിർദേശം ; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

മൂന്ന് റൺ നേടിയാൽ കാത്തിരിക്കുന്നത് ചരിത്രം, സഞ്ജു അത് അങ്ങോട്ട് സ്വന്തമാക്കെടാ എന്ന് ആരാധകർ

സഞ്ജുവിന് ഇനി നല്ല കാലം, ഇനി വരേണ്ടത് ആ പ്രഖ്യാപനം മാത്രം; ആകെ വെല്ലുവിളി അവൻ

ചൊറിഞ്ഞാൽ കരയേണ്ടി വരും… ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ‘ വിവാദ ഭൂപടം’: പാക് ജനറലിന് സമ്മാവുമായി ബംഗ്ലാദേശ്

ചൊറിഞ്ഞാൽ കരയേണ്ടി വരും… ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ‘ വിവാദ ഭൂപടം’: പാക് ജനറലിന് സമ്മാവുമായി ബംഗ്ലാദേശ്

ആശയറ്റ ഞങ്ങളുണ്ടിവിടെ..ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, വലിയ നുണയുടെ പ്രചാരകരായി മാറും; താരങ്ങൾക്ക് തുറന്ന കത്ത് 

ആശയറ്റ ഞങ്ങളുണ്ടിവിടെ..ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, വലിയ നുണയുടെ പ്രചാരകരായി മാറും; താരങ്ങൾക്ക് തുറന്ന കത്ത് 

മന്ത്രി ഡില്ല അമ്മയാകുന്നു; പിറക്കുന്ന 84 കുട്ടികളും ആദ്യ ദിനം മുതൽ ഭരണസിരാകേന്ദ്രത്തിലേക്ക്;ഞെട്ടി ലോകം…

മന്ത്രി ഡില്ല അമ്മയാകുന്നു; പിറക്കുന്ന 84 കുട്ടികളും ആദ്യ ദിനം മുതൽ ഭരണസിരാകേന്ദ്രത്തിലേക്ക്;ഞെട്ടി ലോകം…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies