ഓസ്ട്രേലിയ- ഇന്ത്യ ആദ്യ ടി 20 കാൻബറയിൽ നടക്കുകയാണ്. ടോസ് നേടി ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുത്ത മത്സരത്തിൽ മഴ കാരണം മത്സരം നിർത്തിവെക്കുമ്പോൾ ഇന്ത്യ 5 ഓവറിൽ 43 – 1 എന്ന നിലയിൽ നിൽക്കുകയാണ്. 14 പന്തിൽ 19 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. മനോഹരമായ രീതിയിൽ കളിച്ചുവന്ന അഭിഷേക് ആക്രമണ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് വിക്കറ്റ് സമ്മാനിച്ചത്.
നിലവിൽ 16 റൺസെടുത്ത ഉപനായകൻ ഗില്ലും 8 റൺസെടുത്ത നായകൻ സൂര്യകുമാറുമാണ് ക്രീസിൽ. അർശ്ദീപ് സിങിന് അവസരമില്ല, പകരം ഹർഷിത് റാണ കളിക്കുന്നു എന്നതാണ് ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ വാർത്ത. താരത്തെ ഒഴിവാക്കിയതിൽ വിമർശനം അതിശക്തമാണ്. ഇന്ത്യൻ ടീമിലെ നിലവിൽ ഉള്ളതിൽ വെച്ചേറ്റവും മിടുക്കനായ ടി 20 ബോളറാണ് അർശ്ദീപ്.
മത്സരത്തിന് മുമ്പ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണോട് ടീമിലെ പുതിയ റോളിനെക്കുറിച്ചും പണ്ട് നായകൻ സൂര്യകുമാർ, താരത്തോട് ഓപ്പണിങ് സ്ഥാനത്തെക്കുറിച്ച് നൽകിയ ഉറപ്പിനെക്കുറിച്ചുമൊക്കെ അവതാരകൻ ചോദിക്കുക ഉണ്ടായി. അതിന് താരം നൽകിയ മറുപടി ഇങ്ങനെ:
” സത്യസന്ധമായി പറഞ്ഞാൽ ഞാൻ പല റോളുകൾ വിവിധ ടീമുകളിൽ ചെയ്തിട്ടുണ്ട്. ഞാൻ ഈ ടീമിന്റെ ഭാഗമായിട്ട് കുറച്ചുനാളുകളായി. ഓപ്പണിങ് മുതൽ മത്സരം അവസാനിപ്പിക്കുന്ന റോൾ വരെ ചെയ്തു. എനിക്ക് പരിചയസമ്പത്തുണ്ട്, ഒപ്പം വിവിധ ഷോട്ടുകൾ ആയുധപ്പുരയിലുണ്ട്. ഓപ്പണിങ് കഴിഞ്ഞാൽ ഇപ്പോൾ ഒരു താരത്തിനും കൃത്യമായ ബാറ്റിംഗ് പൊസിഷൻ ഇല്ല. അതുകൊണ്ട് എനിക്ക് തരുന്ന ഏത് ബാറ്റിംഗ് പൊസിഷനും ഞാൻ സ്വീകരിക്കും.”
എന്തായാലും ടി 20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജു ഈ പരമ്പരയിൽ കൂടുതൽ മികവ് കാണിക്കാൻ ശ്രമിക്കും.
Sanju Samson is confident in adapting to any batting role as #TeamIndia prepare for the 1st T20I against Australia.#AUSvIND | 1st T20I | #SanjuSamsonpic.twitter.com/mTYiMWjqRL
— Arshit Yadav (@imArshit) October 29, 2025













Discussion about this post