ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമ്മ തന്റെ മഹത്തായ കരിയറിൽ ആദ്യമായി ലോക ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനായി റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി. 38 വർഷവും 182 ദിവസവും പ്രായമുള്ള രോഹിത് ശർമ്മ ഇന്ന് ഏറ്റവും പുതിയ ഐസിസി പുരുഷ ഏകദിന ബാറ്റർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് കളിക്കാരനായി.
അഫ്ഗാനിസ്ഥാൻ്റെ സൂപ്പർതാരം ഇബ്രാഹിം സദ്രാൻ, ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവരെ പിന്തള്ളിയാണ് മൂന്നാം സ്ഥാനത്തായിരുന്ന രോഹിത് ശർമ്മ കരിയറിലാദ്യമായി ഒന്നാം റാങ്കിലെത്തിയത്. സദ്രാൻ രണ്ടാം സ്ഥാനത്ത് തുടർന്നപ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന ശുഭ്മൻ ഗിൽ മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഏകദിന പരമ്പരയിൽ തിളങ്ങാൻ പറ്റാതെ പോയതാണ് ഗില്ലിന് തിരിച്ചടിയാണ്. 781 ആണ് രോഹിതിൻ്റെ റേറ്റിങ്. രണ്ടാം സ്ഥാനത്തുള്ള സദ്രാന് 764ഉം മൂന്നാമതുള്ള ഗില്ലിന് 745ഉം റേറ്റിങുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ മികച്ച ഫോമിന്റെ പിൻബലത്തിലാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് വന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 101 എന്ന അത്ഭുതകരമായ ശരാശരിയിൽ 202 റൺസ് അദ്ദേഹം നേടി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരമ്പര നിർണായക മത്സരത്തിൽ അദ്ദേഹം നേടിയ അപരാജിത സെഞ്ച്വറി ഇന്ത്യയുടെ പരമ്പര വിജയം ഉറപ്പിച്ചു മാത്രമല്ല, ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണർമാരിൽ ഒരാളെന്ന പദവി വീണ്ടും ഉറപ്പിച്ചു. പരമ്പരയിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തതും രോഹിത്തിനെയായിരുന്നു.
പുതിയ റാങ്കിംഗിൽ പുരോഗതി കൈവരിച്ച ഒരേയൊരു ഇന്ത്യക്കാരൻ രോഹിത് മാത്രമല്ല. സിഡ്‌നിയിലെ മികച്ച പ്രകടനത്തിന് ശേഷം ബൗളിംഗ്, ഓൾറൗണ്ടർ വിഭാഗങ്ങളിൽ അക്‌സർ പട്ടേൽ നേട്ടമുണ്ടാക്കി – ഏകദിന ബൗളർമാരിൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 31-ാം സ്ഥാനത്തും ഓൾറൗണ്ടർമാരിൽ നാല് സ്ഥാനങ്ങൾ എട്ടാം സ്ഥാനത്തുമെത്തി.













Discussion about this post