മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെയെല്ലാം മൂവർണക്കൊടിസ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലൈറ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ചുഭരണഘടന അംഗീകരിച്ചുവെന്നും സാഹചര്യങ്ങൾ മാറിയെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.ഛത്തീസ്ഗഡിലെ അടൽ നഗർ-നവ റായ്പുരിൽ രജത് മഹോത്സവത്തിൽപൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അവർ (നക്സലൈറ്റുകൾ) ആയുധങ്ങൾ ഉപേക്ഷിച്ച് ഭരണഘടന അംഗീകരിച്ചു. സാഹചര്യങ്ങൾമാറി. ബിജാപുരിലെ ചിക്കപാലി ഗ്രാമത്തിൽ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം വൈദ്യുതി സ്ഥാപിച്ചു. അബുജ്മർ ഗ്രാമത്തിൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒരു സ്കൂൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അവിടങ്ങളിൽ ചുവപ്പു പതാക മാറ്റി ത്രിവർണക്കൊടി സ്ഥാപിച്ചു, മോദി പറഞ്ഞു. സ്വയം നശിക്കാൻവിട്ട് എസി മുറികളിൽ ജീവിതം ആസ്വദിച്ചു. എന്നാൽ, മോദിക്ക് അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന പിന്തുടരുന്നുവെന്ന് അവകാശപ്പെടുകയും സാമൂഹിക നീതിയെക്കുറിച്ച്സംസാരിക്കുകയും ചെയ്യുന്നവർ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കായി ആദിവാസികൾക്കെതിരേഅനീതി ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു. ‘രാജ്യവികസനത്തിന് ഛത്തീസ്ഗഡിലെ ആദിവാസിസമൂഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. നക്സലിസത്തിൽ നിന്നും മാവോവാദ ഭീകരവാദത്തിൽ നിന്നും ഛത്തീസ്ഗഡിനെ മോചിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നക്സലിസം കാരണം കഴിഞ്ഞ 55 വർഷമായി നിങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾവേദനാജനകമാണ്. ഭരണഘടന പിന്തുടരുന്നതായി നടിക്കുന്നവരും സാമൂഹിക നീതിയുടെ പേരിൽമുതലക്കണ്ണീരൊഴുക്കുന്നവരും സ്വന്തം രാഷ്ട്രയ നേട്ടത്തിനായി നിങ്ങളോട് അനീതി ചെയ്തുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.













Discussion about this post