ഞായറാഴ്ച ഹൊബാർട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പരയിലെ മൂന്നാം ടി20യിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ ഇന്ത്യ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് വാർത്തയായിരുന്നു. മത്സരത്തിന് ശേഷം, സാംസണെ പിന്തുണച്ചുകൊണ്ട് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നടത്തിയ പഴയ പരാമർശം ക്രിക്കറ്റ് സമൂഹത്തിൽ ശ്രദ്ധ പിടിച്ചുപറ്റി.
മത്സരത്തിൽ നിന്ന് സാംസണെ ഒഴിവാക്കിയതിന്റെ കാരണം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വെളിപ്പെടുത്തിയില്ല. എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി എന്ന ചോദ്യം ടോസ് സമയം തൊട്ട് തന്നെ ആരാധകർ ചോദിക്കുക ആയിരുന്നു. എന്തായാലും താരത്തിന് പകരം ടീമിലെത്തിയ ജിതേഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മഴ മൂലം ഉപേക്ഷിച്ച ആദ്യ ടി20യിൽ സഞ്ജു സാംസണിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. അടുത്ത മത്സരത്തിൽ വലംകൈയ്യൻ ബാറ്റ്സ്മാൻ രണ്ട് റൺസ് മാത്രമേ നേടിയുള്ളൂ, നാല് പന്തുകൾ മാത്രം നേരിടേണ്ടി വന്നതിന് ശേഷം നഥാൻ എല്ലിസിന്റെ പന്തിൽ സഞ്ജു സാംസൺ എൽബിഡബ്ല്യുവായി കുടുങ്ങി മടങ്ങി. ഗില്ലിനെക്കാൾ എന്തുകൊണ്ടും ടി 20 യിൽ മികച്ച താരമായ സഞ്ജുവിനെ ഉപനായകന്റെ വരവോടെ ഓപ്പണിങ്ങിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്കിറക്കിയതും ഇടക്ക് ആരിലും എട്ടിലും മുന്നിലും ഒകെ പരീക്ഷിച്ചതും ഒകെ നമ്മൾ ഈ നാളുകളിൽ കണ്ടു. എന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
2025 ലെ ഏഷ്യാ കപ്പിന് മുന്നോടിയായി, സൂര്യകുമാർ യാദവും ഗൗതം ഗംഭീറും തന്റെ ആത്മവിശ്വാസം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് സഞ്ജു സാംസൺ പറഞ്ഞു. രണ്ട് തവണയല്ല, 21 തവണ ഡക്കുകൾ നേടിയാൽ മാത്രമേ തന്നെ പുറത്താക്കൂ എന്ന് മുഖ്യ പരിശീലകൻ തന്നോട് പറഞ്ഞതായി സഞ്ജു സാംസൺ വെളിപ്പെടുത്തി.
“ഞാൻ ആന്ധ്രയിൽ ഒരു ദുലീപ് ട്രോഫി മത്സരം കളിക്കുകയായിരുന്നു, സൂര്യയും ഒപ്പമുണ്ടായിരുന്നു . അപ്പോഴാണ് അദ്ദേഹം വന്ന് ‘ചേട്ടാ, നിനക്ക് ഒരു നല്ല അവസരം വരുന്നുണ്ട്. വരാനിരിക്കുന്ന ടൂർണമെന്റുകളിൽ എല്ലാം നീ ടീമിൽ ഉണ്ടാകും എന്ന് സൂര്യ ഉറപ്പ് പറഞ്ഞു. ശേഷം ലങ്കയ്ക്ക് എതിരായ ടി 20 യിൽ ഞാൻ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.”
“എനിക്ക് അൽപ്പം വിഷമം തോന്നി, അപ്പോഴാണ് ഗൗതി ഭായ് എന്നെ കണ്ടത്, അവൻ എന്റെ അടുത്തേക്ക് വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു – എനിക്ക് ലഭിച്ച അവസരങ്ങൾ ഞാൻ മുതലാക്കിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ഞാൻ 21 ഡക്കുകൾ നേടിയാൽ മാത്രമേ ഞാൻ നിന്നെ ടീമിൽ നിന്ന് പുറത്താക്കൂ’ എന്നായിരുന്നു പറഞ്ഞത് – ക്യാപ്റ്റന്റെയും പരിശീലകന്റെയും ആ ആത്മവിശ്വാസമാണ് പിന്നീട് മികച്ച പ്രകടനം നടത്താൻ എന്നെ സഹായിച്ചത്,” സാംസൺ പറഞ്ഞു.
എന്തായാലും അന്ന് 21 ഡക്ക് എന്നൊക്കെ പറഞ്ഞ് ഗംഭീർ ഈ കാലയളവിൽ മികവ് കാണിച്ച സഞ്ജുവിനോട് കാണിച്ചത് തേപ്പ് തന്നെയാണെന്ന് പറയാതെ വയ്യ.













Discussion about this post