റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത അംബാനിയുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഐസിസി വനിതാ ലോകകപ്പ് 2025 ഫൈനലിനിടെയാണ് രസകരമായ ഈ സംഭവം നടന്നത്.
വിഐപി ബോക്‌സിൽ നിത അംബാനിയുടെ അരികിലിരുന്ന് രോഹിത് നിത അംബാനിയുടെ ഫോൺ സ്‌ക്രീനിലേക്ക് കൗതുകത്തോടെ നോക്കുന്നത് ക്യാമറകൾ പകർത്തുക ആയിരുന്നു. രോഹിത്തിനൊപ്പം ഭാര്യ റിതികയും സ്റ്റാൻഡിൽ ഉണ്ടായിരുന്നു. വൈറൽ ക്ലിപ്പിൽ, മത്സരം കാണുന്നതിനിടയിൽ നിത തന്റെ ഫോൺ ഉപയോഗിക്കുന്നതും, അരികിലിരുന്ന രോഹിത് സ്‌ക്രീനിൽ ഒന്നിലധികം തവണ ഒളിഞ്ഞുനോക്കുന്നതും കാണാം. സോഷ്യൽ മീഡിയയിലെ ആരാധകർ ഈ വീഡിയോ വന്നതിന് പിന്നാലെ അഭിപ്രായങ്ങളുമായി നിറയുകയാണ്.
“നിത്യയുടെ ഗൂഗിൾ പേ പിന് നോക്കുകയാണ്” “സ്വന്തം യുപിഐ പിൻ ഓർമ്മയില്ലെങ്കിലും മറ്റുള്ളവരുടെ യുപിഐ പിൻ നോക്കുന്നവൻ” “വിഷമിക്കേണ്ട നിത്യ ചേച്ചി, 5 മിനിറ്റ് കഴിഞ്ഞാൽ അവൻ മറന്നു പോകും.” ഉൾപ്പടെ രസകരമായ പല അഭിപ്രങ്ങളും വീഡിയോക്ക് താഴെ വരുന്നുണ്ട്. അതേസമയം തന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് സന്തോഷിക്കുന്ന വിഡിയോയും ആളുകൾ ചർച്ചയാക്കിയിരിക്കുന്നു.
ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ 299 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗ് എല്ലാ അർത്ഥത്തിലും ഒരു ടീം ഗെയിമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്ത സ്‌മൃതി- ഷെഫാലി കൂട്ടുകെട്ട് ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമായിരുന്നു. സ്‌മൃതി 45 റൺ നേടി മടങ്ങിയപ്പോൾ ഷെഫാലി വർമ (87), ദീപ്തി ശർമ (58), റിച്ചാ ഘോഷ് (34) ഉൾപ്പടെ എല്ലാ താരങ്ങളും മികവ് കാണിച്ചു.
View this post on Instagram













Discussion about this post