വൈറ്റ്-ബോൾ- റെഡ് ബോൾ ഫോർമാറ്റുകൾ എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഉപദേശം നൽകണമെന്ന് ടീം ഇന്ത്യ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) താരവുമായിരുന്ന എബി ഡിവില്ലിയേഴ്‌സിനോട് അഭ്യർത്ഥനയുമായി രംഗത്ത്. ഇന്നോവേറ്റീവ് ഷോട്ടുകൾ കളിക്കുന്നതിലൂടെ ഡിവില്ലിയേഴ്‌സിനെയും സൂര്യകുമാറിനെയും ലോക ക്രിക്കറ്റിലെ രണ്ട് ‘360 ഡിഗ്രി ബാറ്റ്സ്മാൻമാർ’ ആയി കണക്കാക്കുന്നു.
എന്നിരുന്നാലും, അവിശ്വസനീയമായ ടി20 റെക്കോഡുകൾ ഉണ്ടായിരുന്നിട്ടും ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ വിജയം നേടാൻ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. 93 ടി20കളിൽ നിന്ന് 164.20 സ്ട്രൈക്ക് റേറ്റിൽ സൂര്യയുടെ ശരാശരി 37 ഉം ആകെ ടി20കളിൽ 152 ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ 35 ൽ കൂടുതലുമാണ്.
എന്നിരുന്നാലും, ഏകദിന – ടെസ്റ്റ് ഫോർമാറ്റുകളിൽ താരം ഒരു വമ്പൻ പരാജയം തന്നെയായിരുന്നു എന്ന് പറയാം. എബി ഡിവില്ലിയേഴ്‌സിനോട് ഏത് വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ ഇഷ്ടം എന്ന ചോദ്യത്തിന് സൂര്യകുമാർ പറഞ്ഞത് ഇങ്ങനെ:
“ഞാൻ അദ്ദേഹത്തെ ഉടൻ കണ്ടുമുട്ടിയാൽ, അദ്ദേഹം തന്റെ ടി20ഐയും ഏകദിനവും എങ്ങനെ സന്തുലിതമാക്കി എന്ന് ഞാൻ അദ്ദേഹത്തോട് (ഡിവില്ലിയേഴ്‌സിനോട്) ചോദിക്കും? കാരണം എനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഏകദിനം ടി20ഐ പോലെ കളിക്കണമെന്ന് ഞാൻ കരുതി. രണ്ട് ഫോർമാറ്റുകളിലും വിജയിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. എബി, നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ, ദയവായി എനിക്ക് ഒരു വഴി പറഞ്ഞ് തരണം. കാരണം എനിക്ക് ഇനിയുള്ള മൂന്ന്-നാല് വർഷങ്ങൾ പ്രധാനമാണ്. ഏകദിന ക്രിക്കറ്റ് കളിക്കാൻ ഞാൻ വളരെ ആഗ്രഹിക്കുന്നു. ദയവായി എന്നെ സഹായിക്കൂ! എനിക്ക് ടി20ഐകൾക്കും ഏകദിനങ്ങൾക്കും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്നില്ല.”
ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20ഐ പരമ്പരയിൽ സൂര്യ നിലവിൽ ഇന്ത്യയെ നയിക്കുന്നു. പരമ്പര 1-1 എന്ന നിലയിൽ സമനിലയിയിൽ നിൽക്കുകയാണ് ഇപ്പോൾ.













Discussion about this post