വിവാഹത്തിന് വിളമ്പിയ ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്നാരോപിച്ച് നടൻ ദുൽഖർ സൽമാനടക്കം മൂന്ന് പേർക്ക് നോട്ടീസ്. റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അരി കമ്പനിയുടെ ബ്രാൻഡ് അബാസഡറായ നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.അരി വിറ്റ മലബാർ ബിരിയാണി ആന്റ് സ്‌പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്. 2025 ഓഗസ്റ്റ് 24 നാണ് സംഭവം നടന്നത്.
മാനേജിങ് ഡയറക്ടർ തലശേരി എ.കെ ട്രേഡേഴ്സ് ഒന്നാം പ്രതിയും മലബാർ ബിരിയാണി സ്‌പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ മൂന്നാം പ്രതിയായും ആയാണ് കമ്മിഷനിൽ ഹർജി ഫയൽ ചെയ്തത്.
പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ് അയച്ചതെന്ന് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വെക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അരിച്ചാക്കിൽ പാക്ക് ചെയ്ത ഡേറ്റും എക്സ്പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം.













Discussion about this post