മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി.വേടനു പോലും അവാർഡ് നൽകിയെന്ന സാസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനും വേടൻ മറുപടി നൽകുന്നുണ്ട്.
എനിക്ക് അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. തുടർച്ചയായ കേസുകൾ ജോലിയെ ബാധിച്ചു. വ്യക്തി ജീവിതത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ടെന്ന് വേടൻ പറഞ്ഞു
‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയിൽ വേടൻ എഴുതിയ കുതന്ത്രം (വിയർപ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് വേടനെ അർഹനാക്കിയത്.













Discussion about this post