റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി & സഞ്ജയ് എന്നിവർ എഴുതിയ 2018 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മധ്യതിരുവിതാംകൂറിലെ ബ്രിട്ടീഷ് ഭരണകാലത്ത് സമ്പന്നരിൽ നിന്ന് കൊള്ളയടിക്കുകയും ദരിദ്രർക്ക് നൽകുകയും ചെയ്ത് പ്രശ്തി നേടിയ കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. നിവിൻ പോളി നായകനായ ചിത്രത്തിൽ പ്രിയ ആനന്ദ് , സണ്ണി വെയ്ൻ , ബാബു ആൻ്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചുണ്ണിയുടെ കൂട്ടുകാരനും സഹായിയുമായ ഇത്തിക്കര പാക്കി എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത് മോഹൻലാലാണ്.
വളരെ ചെറിയ സമയമേ ഉള്ളു എങ്കിലും സിനിമ മുഴുവൻ ലിഫ്റ്റ് ചെയ്തത് മോഹൻലാൽ ചെയ്ത ഈ കാമിയോ റോൾ ആയിരുന്നു. നിവിൻ പോളി മികച്ച രീതിയിൽ തന്നെ തനിക്ക് കിട്ടിയ റോൾ അവതരിപ്പിച്ചു എങ്കിലും സിനിമ അറിയപ്പെടുന്നത് മോഹൻലാലിൻറെ പേരിൽ തന്നെ ആണെന്ന് പറയാം. കഥ കേട്ടപ്പോൾ തന്നെ മോഹൻലാലിന് റോൾ ഇഷ്ടമായെന്നും അതോടെ കാമിയോ റോളിന് സമ്മതിക്കുക ആയിരുന്നു എന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ നിവിൻ പൊളി ആണ് കൊച്ചുണ്ണിയെങ്കിൽ താൻ ഇത്തിക്കര പക്കിയായി അഭിനയിക്കില്ല എന്ന് പറഞ്ഞ ഒരു നടൻ ഉണ്ടായിരുന്നു എന്നും റോഷൻ പറഞ്ഞു. മോഹൻലാൽ വന്നപ്പോൾ അദ്ദേഹത്തിന് സ്പേസ് കൂടുതൽ കൊടുക്കാൻ ആവശ്യപ്പെട്ടതും ലാലേട്ടൻ ഫാൻസിന് ആഘോഷിക്കാനുള്ള വകുപ്പ് തരുന്ന സീൻ വേണം എന്ന് പറഞ്ഞതും നിവിൻ പൊളി ആയിരുന്നു എന്നുമാണ് സംവിധായകൻ പറഞ്ഞു:
” കൊച്ചുണ്ണിയുടെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ നിവിൻ ചോദിച്ചിരുന്നു, ഇതിൽ ആരാണ് ഇത്തിക്കര പക്കി എന്ന്. അത്രയും പ്രധാനപ്പെട്ട റോൾ ആണ് അതെന്ന് നിവിൻ അറിയാമായിരുന്നു. ഞങ്ങൾ ചില യുവനടന്മാരെയൊക്കെ പക്കിയുടെ റോൾ ചെയ്യാൻ സമീപിച്ചു. എന്നാൽ അവർക്ക് അതിൽ താത്പര്യമില്ലായിരുന്നു. അവസാനമാണ് ലാലേട്ടനിലേക്ക് വന്നത്. ആന്റണി ചേട്ടനോട് ആണ് ആദ്യം കഥ പറഞ്ഞത്. ശേഷം അത് ലാലേട്ടൻ അറിഞ്ഞു. പുള്ളിക്ക് ഇഷ്ടപെട്ടത്തൂടെ ഞങ്ങൾ ആവശേമായി. ലാലേട്ടൻ സിനിമയിൽ ഫൈറ്റ് ചെയ്യുന്ന ഒരു രംഗമുണ്ട്. അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. എന്നാൽ ലാലേട്ടൻ വരുമ്പോൾ നമുക്ക് ആഘോഷിക്കണം എന്ന് പറഞ്ഞ് നിവിന്റെ നിർദേശത്തിലാണ് അതൊക്കെ ആഡ് ചെയ്തത്.”
ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായ ചിത്രം മോഹൻലാലിൻറെ വരവോടെ വേറെ ലെവലിലേക്ക് പോയി എന്നുള്ളതും ശ്രദ്ധിക്കണം.













Discussion about this post