കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തായ ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടായത് ദൗർഭാഗ്യകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ ഗൗരിയമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കരം അരുണാ റോയിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
സ്ത്രീക്ക് സ്വന്തം വ്യക്തിത്വമുണ്ടെന്ന് കേരളീയ സമൂഹത്തിൽ പൊരുതി തെളിയിച്ച വ്യക്തിത്വമായിരുന്നു അവർ. അതിന് ശക്തി പകർന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാഷ്ട്രീയ മാറ്റം ഗൗരിയമ്മയെ സ്‌നേഹിച്ചവരെ വേദനിപ്പിച്ചിട്ടുണ്ടാകണം. എന്തായാലും ഗൗരിയമ്മ വീണ്ടും പാർട്ടിയോട് സഹകരിക്കുന്ന നിലയുണ്ടായി. അതാകട്ടെ പാർട്ടിയെ പ്രത്യേകിച്ചും ഇടതുപക്ഷത്തെ പൊതുവിലും സ്‌നേഹിക്കുന്ന പുരോഗമന ശക്തികൾക്കാകെ വലിയ സന്തോഷം പകർന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ ഒന്നാം തലമുറ കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ ഗൗരിയമ്മക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.













Discussion about this post