ഓസ്‌ട്രേലിയയുടെ മാറ്റ് ഷോർട്ടും നമ്മുടെ സഞ്ജു സാംസണും തമ്മിൽ എന്താണ് സാമ്യത? ചില സാമ്യതകൾ ഉണ്ട്. സഞ്ജുവിനെ പോലെ തന്നെ ടി 20 യിൽ ഓപ്പണർ എന്ന നിലയിൽ മികച്ച റെക്കോഡുള്ള താരമാണ് മാറ്റ്. എന്നിട്ടും ഓപ്പണിങ്ങിൽ അദ്ദേഹത്തിന് ഇറങ്ങാൻ അവസരം കിട്ടുന്നില്ല. പല സ്ഥാനങ്ങളിൽ മാറി മാറി ബാറ്റ് ചെയ്തിട്ടുള്ള താരം കഴിഞ്ഞ ടി 20 യിൽ ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്തത്. തനിക്ക് ഓപ്പണിങ്ങിൽ അവസരം കിട്ടില്ല എന്ന് മനസിലാക്കിയ മാറ്റ് താൻ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ പറ്റുന്ന താരം ആണെന്നും തനിക്ക് യാതൊരു കുഴപ്പവും അതിലൊന്നും ഇല്ല എന്നും പറയുകയാണ്. ഓപ്പണർ എന്ന നിലയിൽ മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും നിരയിൽ ബാറ്റ് ചെയ്യാൻ സ്ഥിരമായ ഒരു സ്ഥാനം ഇല്ലാത്ത സഞ്ജു സാംസണിന്റേതിന് സമാന സ്ഥിതിയാണ് താരത്തിനും.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ”
“വ്യക്തിപരമായി ഞാൻ ടോപ്പ് ഓർഡറിന് അനുയോജ്യനാണെന്ന് കരുതുന്നു, പക്ഷേ സെലക്ടർമാരുമായും പരിശീലക സ്റ്റാഫുമായും സംസാരിക്കുമ്പോൾ, ആ ടി20 ലോകകപ്പിനായി കാത്തിരിക്കുമ്പോൾ ഞങ്ങളുടെ ആദ്യ നാല്- അഞ്ച് സ്ഥാനങ്ങളിലേക്കുള്ള മത്സരം കടുത്തത് ആയിരിക്കുമെന്ന് എനിക്കറിയാം.”
“ലോകകപ്പിൽ ഞാൻ ഇലവനിൽ ഇടം നേടിയാൽ, എനിക്കുള്ള അവസരങ്ങൾ മധ്യനിരയിലോ ലോവർ ഓർഡറിലോ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യക്കെതിരായ ഈ പരമ്പര ഞങ്ങൾക്ക് ലോകകപ്പിനുള്ള തയ്യാറെടുപ്പാണ്. ആരാണ് ഓരോ സ്ഥാനങ്ങളിലേക്കും അനുയോജ്യൻ എന്ന് ഇതുവഴി മനസിലാകും.”
“ലോകകപ്പ് കളിക്കുക എന്നത് വളരെ വലിയ കാര്യമായിരിക്കും. വെസ്റ്റ് ഇൻഡീസിൽ ഞാൻ ഒരു ട്രാവലിംഗ് റിസർവ് ആയിരുന്നു. അതുകൊണ്ട് അന്ന് എനിക്ക് കളിക്കാൻ പറ്റിയില്ല. പക്ഷേ ലോകകപ്പിലോ ഇതുപോലുള്ള ഒരു പരമ്പരയിലോ ആകട്ടെ, ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ടോപ്പ് ഓർഡറിലായാലും മധ്യനിരയിലൂടെയായാലും എനിക്ക് എവിടെ അവസരം ലഭിച്ചാലും ഞാൻ നന്നായി കളിക്കും.” താരം പറഞ്ഞു നിർത്തി.
കഴിഞ്ഞ ടി20യിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത അദ്ദേഹം 15 പന്തിൽ നിന്ന് 26 റൺസ് നേടി പുറത്താകാതെ നിന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഒരു പ്രമുഖ ബാറ്റ്‌സ്മാൻ ആയ ഷോർട്ട് ഇതുവരെ രാജ്യത്തിനായി ടി20യിൽ തന്റെ കഴിവ് തെളിയിച്ചിട്ടില്ല. ഓപ്പണറായി ഇറങ്ങുമ്പോൾ നേടിയ ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് ഓർത്തിരിക്കാനുള്ള നേട്ടം.













Discussion about this post