1992-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സച്ചിൻ ടെണ്ടുൽക്കറിനും തനിക്കും കിട്ടിയ സ്ലെഡ്ജിനെക്കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി. പരമ്പരയിൽ സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെയാണ് ഈ സംഭവം നടന്നത്.ഇന്ത്യയുടെ ഇന്നിംഗ്‌സിൽ ഒരു വിക്കറ്റ് വീണതിന് പിന്നാലെ രവി ശാസ്ത്രിക്ക് ഒപ്പം സച്ചിൻ ടെണ്ടുൽക്കർ ക്രീസിലെത്തുന്നു. ആറാം നമ്പറിൽ ആയിരുന്നു സച്ചിൻ ബാറ്റ് ചെയ്യാൻ വന്നത്. സച്ചിൻ വന്ന നിമിഷം മുതൽ സച്ചിൻ സ്ലെഡ്ജിനിന് ഇരയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. തന്റെ തല തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഓസ്‌ട്രേലിയൻ താരത്തിന് കൊടുത്ത മറുപടിയും അദ്ദേഹം ഓർത്തു
“സച്ചിന്റെ ആദ്യ പര്യടനമായിരുന്നു ഇതെന്ന് എനിക്ക് ഓർമ്മയുണ്ട്. ഞാൻ സെഞ്ച്വറി തികച്ചതേയുള്ളൂ. സച്ചിൻ ബാറ്റ് ചെയ്യാൻ വന്നപ്പോൾ വോ സഹോദരന്മാർ അദ്ദേഹത്തെ സ്ലെഡ്ജ് ചെയ്യുകയായിരുന്നു. മൈക്ക് വിറ്റ്‌നി എന്ന താരം പന്ത്രണ്ടാമത്തെ ആളായി മൈതാനത്തേക്ക് വന്നു. അയാൾ വന്നപ്പോൾ മുതൽ അവൻ അലൻ ബോർഡറുമൊത്ത് ചേർന്ന് എന്നെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ‘അവൻ പന്ത് കൈയിൽ എടുത്ത് ക്രീസിൽ കയറുക, അല്ലെങ്കിൽ ഞാൻ നിന്റെ തല തകർക്കും എന്ന് പറഞ്ഞു. ഞാൻ തിരിഞ്ഞു പിച്ചിന്റെ മധ്യത്തിലേക്ക് പോയി. ഞാൻ അവനോട് ആക്രോശിച്ചു. ഹേ മൈക്ക്, നീ പന്തെറിയുന്ന പോലെ എന്റെ നേരെ എറിയുക ആണെങ്കിൽ നീ പന്ത്രണ്ടാമനായി നിൽക്കുക ഇല്ലായിരുന്നു” അദ്ദേഹം പറഞ്ഞു.
” അതിനിടയിൽ സച്ചിൻ എന്റെ അടുത്ത് വന്ന് പറഞ്ഞു, ഞാനും സെഞ്ച്വറി തികയ്ക്കുന്നത് വരെ കാത്തിരിക്കൂ, ഞാൻ അവർക്കുള്ള മറുപടി കൊടുക്കും. ഞാൻ പറഞ്ഞു, നീ മിണ്ടാതിരിക്കൂ. നിനക്ക് വേണ്ടത്ര സമയമുണ്ട്, നിന്റെ ബാറ്റ് സംസാരിക്കട്ടെ. ഇവന്മാരോട് ഞാൻ സംസാരിച്ചോളാം.”
രവി ശാസ്ത്രി ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തിൽ സച്ചിൻ പുറത്താകാതെ 148 റൺസ് നേടി..













Discussion about this post