ബെറ്റിംഗ് ആപ്പ് കേസിൽ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും സ്വത്തുക്കള്‍ ആണ് ഇഡി കണ്ടുകെട്ടിയത്. ഇരുവരുടേതുമായി 11.14 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എന്നാണ് വാർത്ത. റെയ്‌നയുടെ 6.64 കോടി രൂപയുടെ മൂച്ചല്‍ ഫണ്ടും ധവാന്റെ 4.5 കോടിയുടെ സ്വത്തുമാണ് പിടിച്ചെടുത്തിരിക്കുന്നത്.
അന്വേഷണത്തില്‍ ധവാനും റെയ്‌നയും നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് ഇഡി ഉദ്യോഗസ്ഥര്‍ നേരത്തെ കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ധവാനും റെയ്നക്കും പണി കിട്ടിയത്. നേരത്തെ അനധികൃത ബെറ്റിംഗ് ആപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിന്‍ ഉത്തപ്പക്കും ഇഡി നോട്ടീസയച്ചിരുന്നു.
ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ എതിരെ പൊതുജനങ്ങൾക്ക് ഇഡി ശക്തമായ ഉപദേശം നൽകിയിട്ടുണ്ട്.













Discussion about this post