ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ വനിതാ ടീം അംഗം പ്രതിക റാവലിന് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക വസതിയിൽ ഒരുക്കിയ സ്വീകരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ സ്‌നേഹപ്രകടനം.
സ്വീകരണത്തിന്റെ ഭാഗമായ വിരുന്നിനിടെയാണ് പരിക്കേറ്റ് വീൽചെയറിലിരുന്ന പ്രതികയ്ക്ക് പേര് വിളിച്ച് മോദി ലഘുഭക്ഷണം എടുത്ത് നൽകിയത്. വിരുന്നിനിടെ ഭക്ഷണം എടുക്കാൻ പ്രതിക ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി ഉടൻ തന്നെ താരത്തിനടുത്തെത്തി ഭക്ഷണം എടുത്തു നൽകുകയായിരുന്നു. താങ്കൾക്ക് എന്താണ് ഇഷ്ടം എന്ന് ചോദിച്ച ശേഷമാണ് മോദി, പ്രതികയ്ക്ക് ഭക്ഷണം എടുത്തുകൊടുത്തത്. അവർക്ക് വിഭവം ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് പ്രധാനമന്ത്രി വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഫീൽഡിങ്ങിനിടെയാണ് പ്രതികയ്ക്ക് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ വലതു കണങ്കാലിന് പരിക്കേൽക്കുകയായിരുന്നു. പ്രതികയ്ക്ക് പരിക്കേറ്റതോടെ ഷെഫാലി വർമ പകരം ഇന്ത്യൻ ടീമിലെത്തി.













Discussion about this post