2026 ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസണെ കൈവിടരുതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത് കേരള വിക്കറ്റ് കീപ്പർ തന്റെ 13 ഐപിഎൽ സീസണുകളിൽ 11 എണ്ണം ഫ്രാഞ്ചൈസിക്കൊപ്പം ആയിരുന്നു ചിലവഴിച്ചത്. നായകനായ ഒരു സീസണിൽ ടീമിനെ ഫൈനൽ വരെ നയിക്കുകയും ചെയ്തു.
എന്നിരുന്നാലും, കഴിഞ്ഞ സീസൺ മുതൽ ടീമുമായി അത്ര നല്ല ബന്ധത്തിൽ അല്ലാത്ത സഞ്ജു ഇത്തവണ രാജസ്ഥനോട് ബൈ പറയും എന്നാണ് റിപ്പോർട്ട്. ട്രിസ്റ്റൻ സ്റ്റബ്‌സിനെ രാജസ്ഥാന് കൈമാറി പകരം സഞ്ജുവിനെ സ്‌ക്വാഡിലെത്തിക്കാൻ ഡൽഹിക്ക് താത്പര്യമുണ്ട്. “ഞാൻ രാജസ്ഥാന്റെ ഉടമയായിരുന്നുവെങ്കിൽ, സഞ്ജു സാംസണെ ഞാൻ ഒരിക്കലും പോകാൻ അനുവദിക്കില്ലായിരുന്നു. അവൻ പോകാൻ ആഗ്രഹിച്ചാലും, സഞ്ജു സാംസൺ പോലുള്ള ഒരു വലിയ കളിക്കാരനെ ഞാൻ എന്തിനാണ് ഉപേക്ഷിക്കുന്നത്? അതുപോലെ, DC എന്തിനാണ് ട്രിസ്റ്റൻ സ്റ്റബ്സിനെ ഉപേക്ഷിക്കുന്നത്? അവൻ അവർക്കുവേണ്ടി വളരെ നന്നായി ചെയ്തിട്ടുണ്ട്. സഞ്ജു സാംസണിന് വേണ്ടി പോലും, ഞാൻ സ്റ്റബ്സിനെ ഉപേക്ഷിക്കില്ല.”
അദ്ദേഹം തുടർന്നു:
“സഞ്ജുവിനെ പോലെ ഒരു താരത്തിന് വേണ്ടി ഞാൻ ആരെയും നഷ്ടപെടുത്തില്ല. ഇരു ടീമുകൾക്കും അതിൽ നഷ്ടമേ ഉണ്ടാകൂ. സഞ്ജുവിനെ കൊണ്ടുവരാനായി സ്റ്റബസിനൊപ്പം അഷ്തോഷ് ശർമ്മയെ വിട്ടാൽ ഡെൽഹിക്കും അത് ഗുണം ചെയ്യില്ല. കാരണം ഈ 2 താരങ്ങളും ധാരാളം മത്സരങ്ങൾ ജയിപ്പിച്ചവരാണ് ”
സാംസണിന് 18 കോടി രൂപയാണ് രാജസ്ഥാൻ മെഗാ ലേലത്തിന് മുമ്പ് നിലനിർത്താനായി നൽകിയത്. ഡൽഹി ആകട്ടെ സ്റ്റബ്സിനെ അവർ 10 കോടിക്ക് കരാറിലാണ് ഒപ്പിട്ടത്. അതായത് സഞ്ജുവിനെ ഒപ്പം കൂട്ടണമെങ്കിൽ സ്റ്റബസിനെ കൂടാതെ അവർ മറ്റൊരു താരത്തെയും നൽകണം എന്ന് സാരം.













Discussion about this post