നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 2026 ലെ ഐപിഎല്ലിൽ സീസണിന് ഇറങ്ങുക പുതിയ ഉടമകളുമായ., ഉടമകളായ ഡിയാജിയോ ഫ്രാഞ്ചൈസി വിൽക്കാൻ താൽപര്യം പ്രകടിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. പുരുഷ, വനിതാ ആർസിബി ടീമുകളുടെ വിൽപ്പനയ്ക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു, 2026 മാർച്ച് 31 ഓടെ ഇതെല്ലം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐപിഎൽ 2026 ന് മുമ്പ് ആർസിബി വിൽക്കാനുള്ള ഡിയാജിയോയുടെ തീരുമാനത്തെക്കുറിച്ച് ഇപ്പോൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എഎംപി സ്‌പോർട്‌സ് ആൻഡ് എന്റർടൈൻമെന്റിന്റെ സ്ഥാപകനായ ഇന്ദ്രനിൽ ദാസ് 2025 വരെ കിരീടം നേടിയില്ലെങ്കിലും ആർസിബി മികച്ച മൂന്ന് ബ്രാൻഡുകളിൽ തുടരുകയായിരുന്നു എന്നാണ്. കോഹ്‌ലി എങ്ങാനും വിരമിച്ചാൽ അത് ഫ്രാഞ്ചൈസിയുടെ മൂല്യനിർണ്ണയത്തെ തീർച്ചയായും ബാധിക്കുമെന്നും അതിനാൽ നിലവിലെ ഉടമകൾ ടീം വിൽക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിനോട് സംസാരിച്ച മറ്റ് വിദഗ്ധർ വിരമിച്ചതിനുശേഷവും വിരാട് ആർസിബിയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
“വിരാട് ഉള്ളത് കൊണ്ട് മാത്രം, കിരീടങ്ങളില്ലാതെ കാലത്ത് പോലും ആർസിബി മികച്ച മൂന്ന് ബ്രാൻഡുകളിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ വിരമിക്കൽ എപ്പോൾ സംഭവിച്ചാലും അത് തീർച്ചയായും മൂല്യനിർണ്ണയത്തെ ബാധിക്കും,” ബ്ലാ പറഞ്ഞു.
ടീമിന്റെ മുൻ നായകനായിരുന്ന വിരാട്, ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതു മുതൽ ആർസിബിയുടെ പോസ്റ്റർ ബോയ് ആണ്. മറ്റൊരു ടീമിനും വേണ്ടിയും അദ്ദേഹം കളിച്ചിട്ടില്ല എന്നും ഓർക്കണം.













Discussion about this post