2026 ലെ ഐപിഎൽ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യൻസും (എംഐ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) ട്രേഡ് ചർച്ചകളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി അഭിഷേക് നായർ വനനത്തോടെ കൊൽക്കത്തയ്ക്ക് സഞ്ജുവിൽ താത്പര്യം കാണും എന്നാണ് കൈഫ് പറയുന്നത്. എന്നിരുന്നാലും നിലവിൽ രോഹിത് മുംബൈയിൽ തന്നെ തുടർന്നേക്കും എന്നും മാറ്റത്തിന് സാധ്യതകൾ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും സഞ്ജു സാംസണും രവീന്ദ്ര ജഡേജയും തമ്മിൽ ഉള്ള ഒരു വ്യാപാര കരാറിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കൈഫിന്റെ പരാമർശം. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ പ്രകാരം, സിഎസ്‌കെ ഓൾറൗണ്ടർമാരായ ജഡേജ, സാം കറൻ എന്നിവരെ കൊടുത്ത് സാംസണെ വാങ്ങാൻ ആഗ്രഹിക്കുകയാണ്.
തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കൈഫ് ഇങ്ങനെ പറഞ്ഞു:
“രോഹിത് ശർമ്മയെ സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് ആഗ്രഹം കാണും. അഭിഷേക് നായരുടെ വരവാണ് അതിന് കാരണം. അദ്ദേഹത്തിന്റെ ഇഷ്ടതാരമാണ് രോഹിത്. ആരാണ് അദ്ദേഹത്തെ ക്യാപ്റ്റനായി ആഗ്രഹിക്കാത്തത്? അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ക്യാപ്റ്റനാണ് അദ്ദേഹം. കഴിഞ്ഞ വർഷവും രോഹിതിന്റെ പേരിൽ പല റൂമറുകളും ഉണ്ടായിരുന്നു. എന്നാൽ അവൻ ടീം വിട്ടുപോയില്ല.”
രോഹിത് ഐപിഎല്ലിൽ ക്യാപ്റ്റനായി കളിക്കണമെന്ന് കൈഫ് പറഞ്ഞു.
“അദ്ദേഹം കളിക്കുന്നതുവരെ ക്യാപ്റ്റനായി കളിക്കണം, അത് ഞാൻ കഴിഞ്ഞ വർഷവും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിഞ്ഞാലും, 2024 ടി20 ലോകകപ്പിൽ മൂന്നോ നാലോ സ്പിന്നർമാരെ തിരഞ്ഞെടുക്കുന്നത് പോലെ, അത്തരമൊരു ടീമിനെ നയിക്കാൻ കഴിയുന്ന കളിക്കാർ വളരെ കുറവായിരിക്കും.”
കഴിഞ്ഞ ഐപിഎൽ സീസണിൽ മുംബൈ അദ്ദേഹത്തെ പ്രധാനമായും ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിച്ചപ്പോഴാണ് കൈഫിന്റെ പ്രസ്താവന വന്നത്.













Discussion about this post