ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിൽ നടക്കാൻ പോകുന്ന ട്രേഡ് ഡീലിനെക്കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഇഎസ്‌പിഎൻ ക്രിസിൻഫോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വെറ്ററൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരം ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ സിഎസ്‌കെയിലേക്ക് മാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തിൽ ഒരു കൈമാറ്റത്തിലൂടെ രണ്ട് ഫ്രാഞ്ചൈസികൾക്കും വൻ നേട്ടമുണ്ടാകുമെന്ന് പറഞ്ഞ അശ്വിൻ കൂടുതൽ ലാഭം രാജസ്ഥാൻ റോയൽസിന് ആയിരിക്കുമെന്നും പറഞ്ഞു: വാക്കുകൾ ഇങ്ങനെ,
“സ്പിന്നിനെതിരെ അദ്ദേഹത്തിന്റെ( ജഡേജയുടെ) സ്ട്രൈക്ക് റേറ്റ് മോശമാണെന്ന് പറയപ്പെടുന്നു. പക്ഷേ, ഫിനിഷറായി കളിക്കുന്ന അദ്ദേഹം വരുമ്പോൾ സ്പിന്നർമാരുടെ റോൾ തീരും. അദ്ദേഹം ക്രീസിൽ വരുമ്പോൾ പേസർമാരാണ് കൂടുതലായി പന്തെറിയുന്നത്. അവർക്കെതിരെ ജഡേജയുടെ റെക്കോഡ് മികച്ചതാണ്. അതിനാൽ അയാൾ ആർആറിലേക്ക് പോകുമ്പോൾ, അവർക്ക് അത് ഒരു അനുഗ്രഹമായി മാറും.”
അദ്ദേഹം തുടർന്നു:
“ജയ്‌സ്വാൾ, വൈഭവ്, പരാഗ്, ജൂറൽ എന്നിങ്ങനെ നാല് ആക്രമണ ബാറ്റ്‌സ്മാൻമാരാണ് ആർആറിനുള്ളത്. എന്നാൽ ഫിനിഷിംഗ് ടച്ചുകൾ നൽകാൻ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ പരിചയമില്ലാത്തവരാണ് നാലുപേരും. അവർക്ക് മികച്ച ഭക്ഷണം പാകം ചെയ്യാൻ കഴിയും, പക്ഷെ അതിന്റെ കൂടെ ഉള്ള മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ അറിയില്ല. എന്നാൽ അവിടെ പരിചയസമ്പന്നനായ ജഡേജയും സാം കറനും ഉള്ളപ്പോൾ രാജസ്ഥാന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.”
സിഎസ്‌കെയുടെ വീക്ഷണകോണിൽ നിന്ന് ഈ കൈമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സമ്മതിക്കുമ്പോൾ തന്നെ, ഭാവിയിൽ ഈ നീക്കം അവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് അശ്വിൻ വിശ്വസിക്കുന്നു.
“സിഎസ്‌കെയിൽ നിന്ന് ഈ കൈമാറ്റം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും, ഏഴ്-എട്ട് വർഷത്തെ മുന്നിൽ കണ്ടുള്ള പ്ലാനാണ് ഇത്. സഞ്ജു വരുമ്പോൾ ഒരേ സമയം ഒരു നായകനെയും ഒരു കീപ്പറെയും ടീമിൽ കിട്ടും. ഇരു ടീമുകളും ഈ വ്യാപാരത്തിൽ നിന്ന് നേട്ടമുണ്ടാക്കിയിട്ടുണ്ട്, പക്ഷേ ആർആറിനെ സംബന്ധിച്ചിടത്തോളം ഇത് ഒഅനുഗ്രഹമാണ്,” അദ്ദേഹം പറഞ്ഞു.
ജഡേജയും സാംസണും അവരുടെ അഞ്ച് കിരീടങ്ങളിൽ മൂന്നെണ്ണം സിഎസ്‌കെയെ നേടാൻ സഹായിച്ചപ്പോൾ, നായകൻ എന്ന നിലയിൽ സഞ്ജു ഒരു തവണ രാജസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു.













Discussion about this post