അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക-വികസന പങ്കാളിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിലിന്റെ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സഈദ് ഘോബാഷ്, അബുദാബി മീഡിയ ഓഫീസിന്റെ ചെയർപേഴ്‌സൺയും ക്രൗൺ പ്രിൻസ് കോടതിയുടെ സ്ട്രാറ്റജിക് റിലേഷന്‍ ഉപദേഷ്ടാവുമായ മരിയം ഈദ് അൽ മെഹിരി, മന്ത്രി സജി ചെറിയാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രി ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കു മടങ്ങി.













Discussion about this post