രവീന്ദ്ര ജഡേജയും സഞ്ജു സാംസണും ഉൾപ്പെട്ട ബ്ലോക്ക്ബസ്റ്റർ കരാറിൽ, സാം കറനെ വിട്ടുകൊടുക്കുന്നതിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സിന് (സിഎസ്‌കെ) ഒരു നഷ്ടവും സംഭവിക്കില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ക്രിസ് ശ്രീകാന്ത്. ഐപിഎൽ 2026 ലെ ട്രേഡ് വിൻഡോ (നവംബർ 15) തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സാംസൺ രാജസ്ഥാൻ റോയൽസിൽ (ആർആർ) നിന്ന് ജഡേജയ്ക്കും കറനും പകരം സിഎസ്‌കെയിലേക്ക് മാറും എന്നാണ് വാർത്ത.
ഇത് കൂടാതെ ശ്രീകാന്ത്, ചെന്നൈയോട് കറന്റെ ഇംഗ്ലണ്ട് സഹതാരം ജാമി ഓവർട്ടണെ ഒഴിവാക്കി ലേലത്തിൽ ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ സ്വന്തമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പറഞ്ഞു. ജഡേജ-സാംസൺ-കറൻ ട്രേഡിനെക്കുറിച്ചുള്ള സിഎസ്‌കെയുടെ ലേല പദ്ധതികളെക്കുറിച്ച് സംസാരിക്കുമ്പോൾ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ലോകോത്തര ഇടംകൈയ്യൻ സ്പിന്നറെയും സാം കറനെയും കിട്ടുന്നതിൽ ആർആർ മാനേജ്മെന്റ് ഇപ്പോൾ വളരെ സന്തുഷ്ടരായിരിക്കും. സിഎസ്‌കെയെ സംബന്ധിച്ച് സാമിനെയും ഓവർട്ടനെയും പോലെ ഉള്ള താരങ്ങളെ ഒഴിവാക്കുന്നതിൽ നഷ്ടമില്ല. സിഎസ്‌കെ ലേലത്തിൽ കാമറൂൺ ഗ്രീനിനെ ഈ പണമെല്ലാം വെച്ച് സ്വന്തമാക്കണം”
സാംസണിന് പകരം ജഡേജയെ സ്വന്തമാക്കുന്ന രാജസ്ഥാനാണ് ഈ ലേലം കൊണ്ട് ലാഭം എന്നും ശ്രീകാന്ത് പറഞ്ഞു
“ആർആറിന് ഇതൊരു മികച്ച ട്രേഡാണ്. അവർ അത് സന്തോഷത്തോടെ സ്വീകരിക്കും. കൂടാതെ, ജഡേജ അവരോടൊപ്പം ആണ് തന്റെ കരിയർ ആരംഭിച്ചത്, അവിടെ വെച്ചാണ് അദ്ദേഹം ആദ്യ ഐപിഎൽ ട്രോഫി നേടിയത്. ജഡേജ ഒരു ചാമ്പ്യൻ കളിക്കാരനാണ്. ഒരു ചാമ്പ്യൻ കളിക്കാരനും നല്ല കളിക്കാരനും തമ്മിൽ വ്യത്യാസമുണ്ട്. സഞ്ജു സാംസൺ ഒരു ചാമ്പ്യൻ കളിക്കാരനാണോ അതോ മികച്ച കളിക്കാരനാണോ? അദ്ദേഹം ഒരു മികച്ച കളിക്കാരനാണെന്ന് ഞാൻ പറയും,” ശ്രീകാന്ത് പറഞ്ഞു.
എന്തായാലും ഈ ട്രേഡ് ഔദ്യോഗികമായി sthitheekarikunat എന്ന് ആണെന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.













Discussion about this post