ഹിജാബ് വിഷയമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്. കൊച്ചി കോർപറേഷനിൽ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാവും സ്ഥാനാർത്ഥിയാവുക. എൻഡിഎ ഘടകകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ജോഷി.
ഹിജാബ് വിഷയത്തിൽ സ്‌കൂളിന്റെ നിലപാടുകൾ കൃത്യമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ജോഷി, ഏറെ കയ്യടി നേടിയിരുന്നു.













Discussion about this post