കഴിഞ്ഞ സീസണിൽ ആർസിബിയുടെ കിരീട യാത്രയിൽ അതിനിർണായക പങ്ക് വഹിച്ച താരമായിരുന്നു അവരുടെ കീപ്പർ ജിതേഷ് ശർമ്മ. വമ്പനടികളിലൂടെ ടീമിന്റെ സ്കോർ ഉയർത്തിയ ജിതേഷ് മനോഹരമായ രീതിയിലാണ് ഫിനിഷിങ് റോൾ നോക്കിയത്. അതിൽ തന്നെ ലക്നൗവിനെതിരായ നിർണായക മത്സരത്തിൽ താരം നേടിയ 33 പന്തിൽ 85 ഒകെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായി നമുക്ക് കാണാം, മത്സരത്തിന്റെ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ.
താൻ മോശം ഫോമിലൂടെ കടന്നുപോയ സാഹചര്യത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ഋതുരാജ് തന്നെ ധോണിയുടെ അടുത്തേക്ക് കൊണ്ടുപോയെന്നും ശേഷം എന്താണ് സംഭവിച്ചത് എന്നും പറയുകയാണ് ജിതേഷ് ശർമ്മ:
“ഞാൻ ധോണിയോട് സംസാരിച്ചിട്ടുണ്ട്. ഋതു ഒരിക്കൽ എന്നെ ധോണിയുടെ അടുത്തേക്ക് കൊണ്ടുപോയി, എന്റെ ഫോം അത്ര നല്ലതായിരുന്നില്ല അപ്പോൾ. ധോണി എന്നോട് വളരെ സാധാരണമായ കാര്യങ്ങൾ പറഞ്ഞു തന്നു. നിയന്ത്രിക്കാവുന്നവയെ നിയന്ത്രിക്കാനും നിയന്ത്രിക്കാനാവാത്തവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാനും ആവശ്യപ്പെട്ടു”.
എന്തായാലും സീസണിൽ നടത്തിയ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ജിതേഷിന്റെ മികവ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഇപ്പോൾ ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം കിട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചതും.













Discussion about this post