ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവെച്ച വാർത്ത നിങ്ങളിൽ പലരും ശ്രദ്ധിച്ചു കാണുമല്ലോ. സ്മൃതിയുടെ പിതാവ് രോഗബാധിതനായതിനെ തുടർന്നാണ് വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
തന്റെ ക്രിക്കറ്റ് യാത്രയിൽ എപ്പോഴും പിന്തുണ നൽകിയിട്ടുള്ള അച്ഛനുമായി മന്ദാനക്ക് വൈകാരിക അടുപ്പമാണ് ഉള്ളത്. കൂടുതൽ സങ്കടകരമായ, സ്മൃതിയുടെ പിതാവിന് പിന്നാലെ, അവരുടെ ഭാവി ഭർത്താവ് പലാഷിനെയും ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ട് വരുന്നുണ്ട്. എൻഡിടിവി റിപോറിയ പ്രകാരം, “വൈറൽ അണുബാധയും അസിഡിറ്റിയും കാരണം പലാഷിനെ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നിരുന്നാലും, ഭയപ്പെടാൻ ഒന്നും ഉണ്ടായില്ല. ചികിത്സയ്ക്ക് ശേഷം, പലാഷ് ആശുപത്രി വിട്ട് ഹോട്ടലിലേക്ക് പോയി.” ഇതാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പിതാവുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്ന താരത്തിന്റെ അഭ്യർത്ഥന പ്രകാരം വിവാഹം മാറ്റിവെക്കുക ആയിരുന്നു. പുതിയ തിയതി അധികം വൈകാതെ തന്നെ അറിയിക്കുമെന്ന് അവരുടെ മാനേജർ പറഞ്ഞു. അതേസമയം താരത്തോട് ഭാവിവരൻ പലാഷ് മുച്ചൽ വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വനിതാ ലോകകപ്പ് വിജയിച്ച അതേ വേദിയിലെത്തിച്ചാണ് പലാഷ് മുച്ചൽ വിവാഹ അഭ്യർത്ഥന നടത്തിയത്.
സംഗീത സംവിധായകനായ പലാഷ്, സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.













Discussion about this post