ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലെ പിച്ച് ബാറ്റിംഗിന് അനുകൂമായ ട്രാക്ക് ആണെന്ന് ആയിരുന്നു സൗത്താഫ്രിക്കൻ ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ ഇന്ത്യൻ താരം കുൽദീപ് യാദവ് പറഞ്ഞത്. എന്നാൽ ബാറ്റിംഗ് പിച്ചൊക്കെ ഞങ്ങൾ ബാറ്റ് ചെയ്യുന്നത് വരെ മാത്രം എന്ന് പറഞ്ഞുകൊണ്ട് പന്തെറിഞ്ഞ സൗത്താഫ്രിക്കൻ ബോളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ വെറും 201 റൺസിനാണ് പുറത്തായത്. എന്തായാലും ഇന്ത്യയെ കൂടുതൽ നാണംകെടുത്താതെ ഫോളോ ഓൺ വിളിക്കാതെ സൗത്താഫ്രിക്ക വീണ്ടും ബാറ്റ് ചെയ്യുകയാണ്. ഇപ്പോൾ തന്നെ 400 റൺസ് ലീഡ് പിന്നിട്ട ആഫ്രിക്ക കൂറ്റൻ ജയമാണ് ലക്ഷ്യമിടുന്നത്..
ആദ്യ ടെസ്റ്റ് തോറ്റതിനാൽ തന്നെ ഇന്ത്യക്ക് ഈ ടെസ്റ്റ് ജയിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഇന്നിംഗ്സ് തോൽവിയെ മുന്നിൽ കാണുകയാണ്. ഇനി ഈ ടെസ്റ്റിൽ ജയമൊന്നും മോഹിച്ച ഇന്ത്യക്കാകില്ല. അതിനാൽ തന്നെ ഇന്ത്യൻ ബാറ്റിംഗ് നടക്കുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ ” ഗംഭീറിനെ പുറത്താക്കുക” ട്രെൻഡ് ആകുകയാണ്.
കിവീസിനെതിരെ സ്വന്തം മണ്ണിൽ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പര അതിദയനീയമായി പരാജയപ്പെട്ട ഇന്ത്യ തുടർച്ചയായ അഞ്ചാമത്തെ ഹോം മത്സര തോൽവിയെയാണ് നോക്കി കാണുന്നത്. അതിനിടയിൽ ഇന്ത്യയുടെ എല്ലാ പ്രശ്നനങ്ങൾക്കും കാരണം 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗ് ജയിച്ചത് കൊണ്ട് ആണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.
അന്ന് ഫൈനലിൽ അതുവരെ നന്നായി കളിച്ച ഹൈദരാബാദിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത ജയം സ്വന്തമാക്കുക ആയിരുന്നു. ആ ജയത്തിന് പിന്നാലെയാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായി വന്നത്. ഹോം ടെസ്റ്റിൽ തോൽവികൾ അറിയാതെ കുതിച്ചിരുന്ന ടീമായ ഇന്ത്യയെ ഇപ്പോൾ അവിടെ ആർക്കും വന്ന് തോൽപ്പിക്കാൻ സാധിക്കുന്ന ടീമാക്കി ഗംഭീർ മാറ്റിയിരിക്കുകയാണ്.
ടീം കോമ്പിനേഷനിൽ വരുത്തുന്ന മാറ്റങ്ങൾ, നന്നായി ടെസ്റ്റ് ഫോർമാറ്റ് കളിക്കുന്ന താരങ്ങൾക്ക് ഇടം കൊടുക്കാതെ ഇരുന്നത് ഉൾപ്പടെ ഗംഭീറിനെ പല കാര്യങ്ങളിലാണ് ആളുകൾ വിമർശിക്കുന്നത്.
— Out Of Context Cricket (@GemsOfCricket) November 24, 2025
This victory of KKR is hurting India a lot 😭#INDvsSA pic.twitter.com/wgocbDuwkf
— Gagan🇮🇳 (@1no_aalsi_) November 24, 2025












Discussion about this post