ഇന്ത്യ – സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യൻ കളിക്കാരുടെ ശരീരഭാഷയിൽ അതൃപ്തി പ്രകടിപ്പിച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ . 315 റൺസിന്റെ ലീഡുമായി ഇന്ന് രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച സൗത്താഫ്രിക്ക കൂറ്റൻ ലക്‌ഷ്യം ഇന്ത്യക്ക് മുന്നിൽ വെക്കാനുള്ള യാത്രയിലാണ്. സ്വന്തം നാട്ടിൽ മറ്റൊരു പരമ്പര തോൽവി ഇന്ത്യയെ കാത്തിരിക്കുമ്പോൾ, കളിക്കളത്തിലെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ ശരീരഭാഷ വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നതെന്നും അത് ദുഃഖകരമാണെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.
നാലാം ദിവസത്തെ ആദ്യ സെഷനിൽ നിന്നുള്ള ക്യാപ്റ്റൻ പന്തിന്റെ ഒരു സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച അശ്വിൻ, ഇന്ത്യയ്ക്ക് തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് താൻ ശരിക്കും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കളിക്കാരുടെ ശരീരഭാഷ നോക്കുമ്പോൾ ഇന്ത്യ തോൽവി സമ്മതിച്ച രീതിയിലാണ് നിൽക്കുന്നതെന്ന് പറഞ്ഞു. സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് നടന്നിരുന്ന സമയത്തൊക്കെ സ്റ്റമ്പിന് പിന്നിൽ നിരന്തരമായി ചാർജ് ചെയ്തിരുന്ന പന്തിന് പകരം സൈലന്റ് ആയി നിൽക്കുന്ന താരത്തെയാണ് കാണാൻ സാധിച്ചത്.
സൗത്താഫ്രിക്ക ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയപ്പോൾ ഇതൊരു നല്ല ബാറ്റിംഗ് ട്രാക്ക് ആണെന്ന് മനസിലായതാണ്. എന്നാൽ അതെ ട്രാക്കിൽ ബാറ്റ് ചെയ്ത ഇന്ത്യക്ക് സർവം പിഴക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ കഴിവ് എന്നതിനേക്കാൾ ഇന്ത്യ കൂടുതലും ദാനമായി കൊടുത്ത വിക്കറ്റുകൾ ആയിരുന്നു മിക്കതും.
എന്തായാലും നിലവിൽ 500 റൺസിനപ്പുറം ലീഡിലേക്ക് കുതിക്കുന്ന ആഫ്രിക്ക കൂറ്റൻ ജയമാണ് ലക്ഷ്യമിടുന്നത്.
I really hope we can bounce back while batting in the 2nd innings, but the indications on the field with respect to body language 💔. #indvsa pic.twitter.com/Iui9dSsQTD
— Ashwin 🇮🇳 (@ashwinravi99) November 25, 2025












Discussion about this post