ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ഇപ്പോൾ വലിയ പ്രതിസന്ധി ഘട്ടത്തിലാണ് നിൽക്കുന്നത്. അതിന്റെ പശ്ചാത്തതിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. ഗൗതം ഗംഭീർ വൈറ്റ്-ബോൾ ടൂർണമെന്റുകളിൽ വിജയം നേടിയിട്ടുണ്ടെങ്കിലും, ന്യൂസിലൻഡിനെതിരായ ഹോം പരമ്പര 0-3 ന് വൈറ്റ്‌വാഷ് ആയതും ബോർഡർ-ഗവാസ്കർ ട്രോഫി 1-3 ന് തോറ്റതും ഉൾപ്പെടെ ടെസ്റ്റ് ഫോർമാറ്റിലെ ഫലങ്ങളിലെ ടീമിനെ ഭയപ്പെടുത്തുന്നു.
ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യയുടെ ടെസ്റ്റ് വിജയ ശതമാനം ഏകദേശം 38.88% ആയി കുറഞ്ഞു (18 മത്സരങ്ങളിൽ 7 വിജയങ്ങൾ, 9 തോൽവികൾ, 2 സമനിലകൾ), ഇത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ തുടർച്ചയായ രണ്ടാം വട്ടവും ഫൈനൽ പ്രവേശനം കിട്ടാതെ പുറത്താകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
വൈറ്റ് ബോൾ ഫോർമാറ്റിൽ പരിശീലകനായി ഗംഭീർ തുടർന്നാലും ടെസ്റ്റിൽ അദ്ദേഹത്തെ മാറ്റി പകരം ആളെ കൊണ്ടുവന്നില്ലെങ്കിൽ പണി പാളും എന്നാണ് ആരാധകർ പറയുന്നത്. സൗത്താഫ്രിക്കൻ പരമ്പര കൂടി വൈറ്റ് വാഷ് ആകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യയുടെ പരിശീലകനാകാൻ സാധ്യതയുള്ള ആളുകളെ ഒന്ന് നോക്കാം:
1 . രവി ശാസ്ത്രി
രവി ശാസ്ത്രിയുടെ മികവ് ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് (2017-2021), ഇന്ത്യ ടെസ്റ്റിൽ ആഗോള ശക്തികേന്ദ്രമായി മാറി, ശ്രദ്ധേയമായ 56.41% ടെസ്റ്റ് വിജയ നിരക്ക് (39 ടെസ്റ്റുകളിൽ 22 വിജയങ്ങൾ) നേടുകയും ഓസ്‌ട്രേലിയയിൽ ചരിത്രപരവും തുടർച്ചയായതുമായ പരമ്പര വിജയങ്ങൾ (2018-19, 2020-21) നേടുകയും ചെയ്തു.
എതിർ മടയിലും സ്വന്തം നാട്ടിലും ടീമിനെ വിജയവഴിയിലെത്തിക്കാൻ ശാസ്ത്രിക്ക് സാധിക്കും.
2 . വി. വി എസ് ലക്ഷ്മൺ
നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) ഇപ്പോഴത്തെ തലവനായ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ്.134 ടെസ്റ്റുകളിൽ നിന്ന് 45.97 ശരാശരിയിൽ 8,781 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. കൊൽക്കത്ത ടെസ്റ്റിലെ ചരിത്രവിജയമൊക്കെ ആരാണ് അല്ലെ മറക്കുക.
എൻസിഎയിലെ അടുത്ത തലമുറയിലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരുമായി പ്രവർത്തിച്ചതിലെ അഗാധമായ സാങ്കേതിക പരിജ്ഞാനവും അനുഭവവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. അത് ഇന്ത്യൻ ക്രിക്കറ്റിന് ഗുണകരമാണ്.
3 . അമോൽ മുജുംദാർ
അമോൽ മുജുംദാർ മിടുക്കനായ ഒരു പരിശീലകനാണ്. അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം ഇന്ത്യയ്ക്കായി ഒരിക്കലും കളിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ആഭ്യന്തര റെക്കോർഡ് ധാരാളം കഥകൾ പറയുന്നു: 171 മത്സരങ്ങളിൽ നിന്ന് 48.13 എന്ന മികച്ച ശരാശരിയിൽ 11,167 ഫസ്റ്റ് ക്ലാസ് റൺസ്, 30 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ദീർഘകാല ക്രിക്കറ്റിന് ആവശ്യമായ സഹിഷ്ണുതയെയും സാങ്കേതികതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രമായ ധാരണ ഈ റെക്കോർഡ് തെളിയിക്കുന്നു.
ഇന്ത്യൻ വനിതാ ടീമിനെ അവരുടെ ആദ്യ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ സമീപകാല പരിശീലന വിജയവും ശ്രദ്ധിക്കേണ്ടതാണ്.













Discussion about this post