റാഞ്ചിയിൽ ഇന്നലെ സമാപിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിന് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനത്തെ അഭിനന്ദിച്ച മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ ഇരുവരുടെയും ഭാവിയെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്. 2027 ലോകകപ്പിൽ കളിക്കാനുള്ള ഇവരുടെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുന്നത് നിർത്തി ക്രിക്കറ്റ് വിദഗ്ധർ അവരെ അവരുടെ കളി ആസ്വദിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന ഇരുത്തരങ്ങളും, 2027 ലോകകപ്പ് കളിക്കുമോ എന്ന് ആരാധകരും വിദഗ്ധരും ഒരേ പോലെ ചോദിക്കുന്നു. ഇന്നലഡ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ യഥാക്രമം 57 ഉം 135 ഉം റൺസ് നേടി രോഹിതും കോഹ്‌ലിയും തങ്ങൾക്ക് ഇനി ഒരു അങ്കത്തിന് കൂടി ബാല്യം കൂടി ബാല്യം ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ 17 റൺസിന്റെ വിജയത്തെക്കുറിച്ച് പരാമർശിക്കവേ, ഇരുതാരങ്ങളും നല്ല ഫോമിൽ ആണെന്നും അവർ കൊണ്ടുവരുന്ന ഊർജ്ജം ടീമിന് അത്യന്താപേക്ഷിതമാണെന്നും പഠാൻ പറഞ്ഞു. ‘ഇർഫാൻ പഠാൻ’ എന്ന തന്റെ യൂട്യൂബ് ചാനലിലെ സമീപകാല വീഡിയോയിൽ അദ്ദേഹം പറഞ്ഞു:
“രോഹിത്തും കോഹ്‌ലിയും കളിക്കുന്ന രീതി കണക്കിലെടുക്കുമ്പോൾ, 2027 ലെ ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചകൾ നമ്മൾ മാറ്റിവെക്കണം. അവർ എത്രത്തോളം ക്രിക്കറ്റ് കളിക്കുന്നോ അതൊക്കെ അവർ ആസ്വദിക്കട്ടെ. അന്താരാഷ്ട്ര ക്രിക്കറ്റിന് പുറത്ത് പോലും അവർ കഴിയുന്നത്ര കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ കൊണ്ടുവരുന്ന ഊർജ്ജം, പ്രത്യേകിച്ച് കോഹ്‌ലി. അദ്ദേഹം ഇന്ത്യയിൽ അല്ല ഇപ്പോൾ താമസിക്കുന്നത്, പക്ഷേ എന്നിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ കിട്ടുന്ന അവസരങ്ങളിൽ എല്ലാം അദ്ദേഹം നന്നായി കളിക്കുന്നു. അദ്ദേഹത്തിന്റെ മൈൻഡ്‌സെറ്റ് അത്ര മികച്ചത് ആണെന്ന് ഇതൊക്കെ കാണിക്കുന്നു.”
രോഹിത്തും കോഹ്‌ലിയും തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധത്തിൽ മനോഹരമായ ഷോട്ടുകൾ കളിച്ചു, ഇരുവരും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. രോഹിത് 57 റൺസിന് പുറത്തായതിന് ശേഷം, കോഹ്‌ലി ഇന്നിംഗ്‌സിന്റെ ചുമതല ഏറ്റെടുത്തു, തന്റെ 52-ാം ഏകദിന സെഞ്ച്വറി അദ്ദേഹം നേടി. ഒടുവിൽ കോഹ്‌ലി 120 പന്തിൽ 135 റൺസ് നേടിയാണ് മടങ്ങിയത്.













Discussion about this post