മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു നേർക്ക് വ്യാജ ബോംബ് ഭീഷണി. ഇരട്ട സ്ഫോടനം നടത്തുമെന്നാണ് ഇ മെയിലായി ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. എൽടിടിഇയും കറാച്ചി ഐഎസ്‌ഐ സെല്ലും ചേർന്നുകൊണ്ട് ആർഡിഎക്‌സ് ഐഇഡി ബോംബുകൾ വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്‌പെൻസർ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് അടക്കം ക്ലിഫ് ഹൗസിലെത്തി പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി പോലീസിനെയും ബോംബ് സ്‌ക്വാഡിനെയും വലച്ച് വ്യാജ ബോംബ് ഭീഷണി മെയിലുകൾ വരുന്നുണ്ട്. ഡാർക്ക് വെബിൽ നിന്ന് ഇത്തരം സന്ദേശം അയക്കുന്നതിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.












Discussion about this post