ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് അദ്ദേഹം. സംഭവത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഹർജിയിലെ സാങ്കതിക പിഴവ് പരിഹരിക്കൻ ഉള്ളതിനാൽ അടുത്ത ആഴ്ചയാകും ഹർജി പരിഗണിക്കുക. ഹർജിയിലെ ഓഡിറ്റ് ആവശ്യം സംബന്ധിച്ച് മുൻപ് ഉത്തരവായിറക്കിയതാണെന്നും കോടതി പറഞ്ഞു.
ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവം നാടകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഭവം നാടകമാണ്. നാല് മാസം മുന്‍പ് തന്നെ സര്‍ക്കാറിന് സ്വമേധയ കേസ് എടുക്കാമായിരുന്നു. ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോള്‍ രാഹുല്‍ വിഷയം കൊണ്ടുവന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.












Discussion about this post