വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവിയെക്കുറിച്ചും ആഭ്യന്തര മത്സരങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ചുമുള്ള അനിശ്ചിതത്വം ഇല്ലാതാക്കണമെന്ന് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ് മാനേജ്‌മെന്റിനെ ഉപദേശിച്ചു. ഇതിഹാസ താരങ്ങൾ ടെസ്റ്റ്, ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന ഫോർമാറ്റിൽ സജീവമായി തുടരുന്നു.
എന്നിരുന്നാലും, ഇരുതാരങ്ങളും ഒരു ഫോർമാറ്റിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിനാൽ, താളം നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതായി നിരന്തരം ചർച്ചകൾ നടക്കുന്നുണ്ട്. വരാനിരിക്കുന്ന 2025-26 വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലിയും രോഹിതും കളിക്കുമോ എന്ന് കണ്ട് തന്നെ അറിയേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ സീനിയർ താരങ്ങൾ 136 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. കോഹ്‌ലിയുടെയും രോഹിതിന്റെയും ഭാവിയെക്കുറിച്ചും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും TOI-യോട് സംസാരിച്ച എംഎസ്‌കെ പ്രസാദ് ഇങ്ങനെ പറഞ്ഞു:
“ഈ വിഷയം എല്ലായ്‌പ്പോഴും ഉന്നയിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് നമ്മൾ ധോണിയുമായി ഒരിക്കലും സംസാരിച്ചിട്ടില്ല. അത്യാവശ്യമെന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹം അത് കളിച്ചിട്ടുമുണ്ട്. വ്യക്തമായ ആശയവിനിമയം ഉണ്ടായിരിക്കണം. അവ്യക്തതയ്ക്ക് ഒരു സാധ്യതയും ഉണ്ടാകരുത്.”
അദ്ദേഹം തുടർന്നു:
“ആദ്യം ഉറപ്പാക്കേണ്ടത്, ഇത്രയും വലിയ കളിക്കാരുടെ മനസ്സിനെ കുഴപ്പത്തിലാക്കരുത് എന്നതാണ്. അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്, യുവതാരങ്ങളല്ല. ദേശീയ ടീമിൽ ഇല്ലാത്തപ്പോൾ അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതാണ് നല്ലത്, കാരണം അത് സംസ്ഥാന ടീമുകളിലെ യുവതാരങ്ങൾക്കും പ്രചോദനമാകും.”
യഥാക്രമം 37 ഉം 38 ഉം വയസ്സുള്ളവരാണെങ്കിലും, ഓസ്‌ട്രേലിയയ്ക്കും പ്രോട്ടിയാസിനുമെതിരായ ഇന്ത്യയുടെ മുൻ രണ്ട് ഏകദിനങ്ങളിൽ കോഹ്‌ലിയും രോഹിതും ആയിരുന്നു ഇന്ത്യൻ വിജയത്തിന് സഹായിച്ച ഘടകങ്ങൾ.













Discussion about this post