രാഹുൽ മാങ്കൂത്തിലെതിരായ ലൈംഗികപീഡനക്കേസുകളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേസ് ഗൗരവുമുള്ള വിഷയമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആ പെൺകുട്ടി എൻറെ വീട്ടിലെയും പെൺകുട്ടിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല. എന്നാൽ, രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നറിയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരം വിഷയങ്ങൾ ബാധിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.











Discussion about this post