പ്രണയത്തിന്റെ പരിശുദ്ധി കോൺഗ്രസിനറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്. തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
കോൺഗ്രസ് ചെന്ന് പതിച്ചിരിക്കുന്ന അപചയത്തിന്റെയും ധാർമിക തകർച്ചയുടെയും പ്രതീകമാണ് ആ നേതാക്കന്മാർ. അത്ഭുതമില്ലെന്നും കോൺഗ്രസ് ഒരുപാട് മാറിപ്പോയി എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഗാന്ധിയെയും നെഹ്‌റുവിനെയും മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. മരുളീധരൻ പറഞ്ഞത് പുകഞ്ഞകൊള്ളി പുറത്താണ് എന്നാണ്. പുകഞ്ഞകൊള്ളിയെ സ്നേഹിക്കുന്നവരെയും പുറത്താക്കണമെന്ന് പിന്നെ പറഞ്ഞു. അങ്ങനെയെങ്കിൽ എത്രപേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കും? മാഫിയ വാഴ്ചക്കാരെ, അതിന് ചൂട്ടുപിടിച്ചവരെ, പണം കൊടുത്തവരെ, ധൈര്യകൊടുത്തവരെ എല്ലാം പുറത്താക്കുമോ? അവരെ എല്ലാം പുറത്താക്കിയാലേ മുരളീധരന്റെ വാക്കിന് വിലയുണ്ടാകൂയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു











Discussion about this post