ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇന്ന് ലോക്സഭയിൽ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ചർച്ച ചെയ്യും. ലോക്സഭയിലെ ചോദ്യോത്തര വേളയ്ക്ക് ശേഷം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ടുള്ള ചർച്ചയിൽ പങ്കെടുക്കും.
കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിൽ എസ്‌ഐആർ ചർച്ച ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ ആയിരിക്കും രാഹുൽ ഗാന്ധി ചർച്ചയിൽ ഭാഗമാവുക. വിഷയത്തിൽ ചൂടേറിയ ചർച്ചകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ലോക്സഭാ നടപടികൾക്കു മുൻപായി എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ചേർന്നു. ബീഹാർ തിരഞ്ഞെടുപ്പിൽ നേടിയ ശക്തമായ വിജയത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നതിനായാണ് എൻഡിഎ നേതാക്കളുടെ പ്രത്യേക യോഗം നടന്നത്.










Discussion about this post