നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ നടൻ ദിലീപിൻറെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം ന്യായീകരിക്കാൻ പറയുന്നതാണത്. അന്വേഷണ ഉദ്യോഗസ്ഥർ അവർക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവിതയ്ക്ക് തുടർന്നും പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സമൂഹം അതിജീവിതയ്ക്ക് ഒപ്പമാണ്. വിധിയുടെ വിശദാംശങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അത് വന്നാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് വാദിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ ഗുഢാലോചനാ സംബന്ധിച്ച് ദിലീപ് എതെങ്കിലും പരാതിയോ നിവേദനമോ നൽകിയത് ഓർമയില്ല. ക്രിമിനൽ പോലീസ് എന്നെല്ലാമുള്ള ആരോപണം സ്വയം ന്യായീകരിക്കാൻ പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു












Discussion about this post