22കാരിയായ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വർഷിണിയാണ് മരണപ്പെട്ടത്. ആൺസുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും കാണിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
ഇയാൾ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നും സ്വകാര്യ ചിത്രങ്ങളുപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഗർഭിണിയാക്കിയ ശേഷം അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു. ആൺസുഹൃത്ത് പണവും സ്വർണവും കൈക്കലാക്കിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.













Discussion about this post