ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ശുഭ്മാൻ ഗില്ലിന്റെ സമീപനത്തെ മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര ചോദ്യം ചെയ്തു. മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണെ അനുകരിക്കുകയാണെന്നും അതുകൊണ്ടാണ് പിഴവുകൾ പറ്റുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി. കട്ടക്കിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് അടിച്ചെടുത്തപ്പോൾ ദക്ഷിണാഫ്രിക്കൻ മറുപടി 74 റൺസിൽ ഒതുങ്ങുക ആയിരുന്നു. ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ സൂര്യകുമാറും കൂട്ടരും മുന്നിലെത്തി.
‘ആകാഷ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ, ഒരു ഓപ്പണർ എന്ന നിലയിൽ സാംസണിന്റെ പ്രകടനങ്ങൾ ഗില്ലിനെ അൾട്രാ-ആക്രമണാത്മക സമീപനം സ്വീകരിക്കാൻ നിർബന്ധിതനാക്കുമെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ കണക്കുകൂട്ടി.
“ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ഞാൻ ഈ ചോദ്യം ചോദിക്കാൻ കാരണം അദ്ദേഹം സാധാരണ ഇങ്ങനെ കളിക്കുന്ന ആളാണ്. പക്ഷേ അങ്ങനെ കളിക്കാൻ ശ്രമിക്കുകയാണ് അവൻ. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കളിക്കുന്നത്? വലിയ ഷോട്ടുകൾ കളിക്കാൻ അദ്ദേഹം വളരെ തിടുക്കം കാണിക്കുന്നതായി തോന്നുന്നു. കട്ടക്കിൽ അദ്ദേഹം പുറത്തായ രീതി, ആദ്യ പന്തിൽ ഒരു ഫോറടിച്ചു, തുടർന്ന് വീണ്ടും വലിയ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് മടങ്ങിയത്.”
“അതിന് പിന്നിലെ കാരണങ്ങൾ എന്തായിരിക്കാം? അദ്ദേഹം വലിയ സമ്മർദ്ദത്തിലാണെന്ന് തോന്നുന്നു. സഞ്ജു സാംസൺ ആയിരുന്നല്ലോ ഗില്ലിന് മുമ്പ് ഓപ്പണർ. സഞ്ജു സാംസൺ 175 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു റൺ നേടിയത്. മൂന്ന് സെഞ്ച്വറികൾ അവന്റെ ലിസ്റ്റിലുണ്ട്. തീർച്ചയായും, അദ്ദേഹം ഒരുപാട് തവണ പുറത്തായിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പേരിൽ മൂന്ന് സെഞ്ച്വറിയും 175 സ്ട്രൈക്ക് റേറ്റും ഉണ്ട്. സഞ്ജു സാംസണുമായി മത്സരിക്കുന്ന സമ്മർദ്ദം ഗില്ലിനുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ള ഫോർമാറ്റിൽ ഫോമിൽ കളിക്കുമ്പോൾ പോലും ടി 20 ഫോർമാറ്റിൽ ഗിൽ ഒരു അധികപറ്റ് ആണെന്ന് പറയുന്നവർ ഏറെയാണ്.











Discussion about this post