മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര, ജസ്പ്രീത് ബുംറയെയും അർഷ്ദീപ് സിംഗിനെയും ഒരുമിച്ച് ടി20യിൽ കളിപ്പിക്കണോ അതോ വരുൺ ചക്രവർത്തിയെയും കുൽദീപ് യാദവിനെയും ഒരുമിച്ച് കളിപ്പിക്കണോ എന്ന കാര്യത്തിൽ ഇന്ത്യ തീരുമാനം എടുക്കണം എന്ന് പറഞ്ഞിരിക്കുകയാണ്. ഇന്നിംഗ്സിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള എട്ട് ഓവറുകൾ കൂടുതൽ നിർണായകമാണെന്ന് എടുത്തുകാണിച്ചുകൊണ്ട് ബുംറയെയും അർശ്ദീപിനെയും ഒരുമിച്ച് കളിപ്പിക്കാൻ ഇന്ത്യ തീരുമാനിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൊവ്വാഴ്ച കട്ടക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യ 101 റൺസിന്റെ സമഗ്ര വിജയം നേടിയപ്പോൾ അവിടെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇരുതാരങ്ങളും തിളങ്ങിയിരുന്നു. മുഖൈ സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയാണ് ഇന്ത്യ അർശ്ദീപിന് അവസരം നൽകിയത്. ഇതോടെ ഇരുതാരങ്ങൾക്കും ഒരുമിച്ച് കളിക്കാനായി.
“ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും അവരുടെ കരിയറിൽ ആദ്യമായിട്ടായിരുന്നു അവർ ഇന്ത്യയിൽ ഒരുമിച്ച് ഒരു ടി20 മത്സരം കളിക്കുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇരുവരും 100 വിക്കറ്റുകൾ നേടിയിട്ടുണ്ട്, ഒരിക്കൽപോലും ഇന്ത്യയിൽ ഒരുമിച്ച് ഒരു ടി20 മത്സരം കളിച്ചിട്ടില്ലെങ്കിലും. ഏഷ്യാ കപ്പിൽ പോലും ഇരുവർക്കും ഒന്നിച്ച് അവസരം കിട്ടിയില്ല” ചോപ്ര പറഞ്ഞു.
“രണ്ടുപേരും കളിക്കുകയാണെങ്കിൽ, കുൽദീപിനും വരുണിനും ഒരുമിച്ച് കളിക്കാൻ കഴിയില്ല. അപ്പോൾ എന്താണ് ആവശ്യമെന്ന ചോദ്യം ഉയരും. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗും വരുൺ ചക്രവർത്തിയെയും കുൽദീപ് യാദവിനെയുംക്കാൾ മികച്ചവരാണോ? ബുംറയും അർഷ്ദീപും നിങ്ങൾക്ക് കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു, കാരണം അവർ ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും മികവ് കാണിക്കുന്നു. ആ എട്ട് ഓവറുകൾ കൂടുതൽ വിലമതിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ജസ്പ്രീത് ബുംറ (മൂന്ന് ഓവറിൽ 2/17), അർഷ്ദീപ് സിംഗ് (രണ്ട് ഓവറിൽ 2/14) എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വരുൺ ചക്രവർത്തിയും (മൂന്ന് ഓവറിൽ 2/19) മികവ് കാണിച്ചു.












Discussion about this post