തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ്തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുള്ളത്.
ഗ്രാമപ്പഞ്ചായത്തുകളില്‍ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ്മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ളഎല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
ഏഴ് ജില്ലകളിലാകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും വോട്ടർപട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) ജനവിധി തേടുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക്3742 സ്ഥാനാർഥികളും, ജില്ലാ പഞ്ചായത്തിലേക്ക് 681 സ്ഥാനാർഥികളും, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 സ്ഥാനാർഥികളും, കോർപറേഷനുകളിലേയ്ക്ക് 751 സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്













Discussion about this post