ജോസ് തോമസ് സംവിധാനം ചെയ്ത് ഉദയ്കൃഷ്ണ-സിബി കെ. തോമസ് രചന നിർവഹിച്ചു മുകേഷ്, വിജയരാഘവൻ, പ്രേം കുമാർ എന്നിവർ അഭിനയിച്ച ചിത്രമാണ് ടോക്കിയോ നഗറിലെ വിശേഷങ്ങൾ. 1999 ൽ പുറത്തിറങ്ങിയ ഈ ചിത്രം കോമഡിക്ക് പ്രാധ്യാന്യം നൽകിയ രീതിയിൽ ഒരുക്കിയ ഒന്നായിരുന്നു.
ചെങ്കൽച്ചേരി ചന്ദ്രപ്പൻ എന്ന കഥാപാത്രമായി മുകേഷും കടപ്പുറം കരുണനായി വിജയരാഘവനും അഭിനയിച്ച ഈ ചിത്രത്തിൽ ടോക്കിയോ നഗറിൽ നടക്കുന്ന സംഭവങ്ങളും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് കാണാൻ സാധിക്കുന്നത്. ഈഗോ പ്രശ്നങ്ങളും അതിനെ തുടർന്നുള്ള പ്രതികാരങ്ങളുമൊക്കെ ചിത്രത്തിൽ കാണാൻ സാധിക്കും.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ പേരില്ലാതെയാണ് ചിത്രം പുറത്തിറങ്ങിയത് എന്നാണ് . സിനിമ കണ്ടതിന് ശേഷം ഏതാണ് നല്ല പേരെന്ന് നിർമ്മാതാക്കൾ പ്രേക്ഷകരോട് നിർദ്ദേശങ്ങൾ ചോദിക്കുകയും ഏറ്റവും മികച്ചത് നിർദ്ദേശിക്കുന്നവർക്ക് സമ്മാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. നിർദ്ദേശിച്ച പേരുകളുടെ പട്ടികയിൽ നിന്ന് ഒടുവിൽ അവർ “ടോക്കിയോ നഗറിലെ വിശേഷങ്ങൾ” തിരഞ്ഞെടുക്കുക ആയിരുന്നു.
സർട്ടിഫിക്കേഷനിൽ ഉള്ള പേര് പോലും “പേരിടാത്ത ചിത്രം ” എന്നായിരുന്നു. പേരില്ലാതെ ഒരു മലയാള സിനിമ വരുന്നത് അങ്ങനെ ഇങ്ങനെ ഒന്നും കാണാത്ത ആളുകൾക്ക് ഒരു അത്ഭുതം തന്നെ ആയിരിക്കും ഇങ്ങനെ ഒരു കഥ.













Discussion about this post