ചെന്നൈ സൂപ്പർ കിംഗ്സിന്റെ സോഷ്യൽ മീഡിയയിൽ അക്കൗണ്ടിൽ വന്ന ഏറ്റവും പുതിയ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. അഞ്ച് തവണ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയുടെ ഭാഗ്യചിഹ്നമായ ലിയോയെ കാണിക്കുന്ന ഒരു ക്ലിപ്പിൽ, വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 മിനി ലേലത്തിൽ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് സിഎസ്‌കെ സൂചന നൽകിയതായി കാണിക്കുന്നു.
പുതിയ സീസണിന് മുമ്പ് ലക്ഷ്യം വെക്കുന്ന താരങ്ങളെയാണ് ചെന്നൈ പുതിയ വീഡിയോയിലൂടെ ആളുകളെ കാണിച്ചത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക കിട്ടാൻ സാധ്യതയുള്ള കാമറൂൺ ഗ്രീനിനെ കിട്ടാൻ വലിയ മത്സരം ഉണ്ടെന്നിരിക്കെ അത് നടന്നില്ലെങ്കിൽ ആരെ സ്വന്തമാക്കാൻ ശ്രമിക്കുമെന്ന് ഭക്ഷണ സാധനങ്ങളിലൂടെ ടീം പരിചപ്പെടുത്തി.
ആപ്പിൾ: കാഷ്മീരി ആപ്പിൾ വിഡിയോയിൽ കാണാ,. ദുലീപ് ട്രോഫിയിൽ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ യുവ ബൗളറായ ഔഖിബ് നബിക്കായി ചെന്നൈ ശ്രമിക്കും എന്നാണ് ആളുകൾ വിശ്വസിക്കുന്നത്.
കിവി ഫ്രൂട്ട്: ന്യൂസിലൻഡിൽ നിന്നുള്ള ഒരു കളിക്കാരനെ ടീം ഒപ്പം കൂട്ടാൻ ശ്രമിച്ചേക്കും. തങ്ങളുടെ ടീമിന്റെ ഭാഗമായിരുന്ന രണ്ട് കിവി താരങ്ങളായ റാച്ചിൻ രവീന്ദ്രയെയും ഡെവൺ കോൺവേയെയും ടീം പുറത്താക്കിയ സാഹചര്യത്തിൽ ഒന്നെങ്കിൽ കിവി ബോളർ ജേക്കബ് ഡഫി ചെന്നൈയുടെ ഉന്നമാകാൻ സാധ്യതയുള്ള താരമാണ്.
മിക്സ്ചർ : ഇതിനെ തമിഴ്‌നാട്ടിൽ കിട്ടുന്ന സാധാരണ മിക്സ്ചർ എന്നും അല്ലാത്ത മിക്സ്ചർ എന്നുമൊക്കെ ആളുകൾ പറയുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു കളിക്കാരനെ ടീമിൽ കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ വേരുകളുള്ള കുടുംബമുള്ള വെങ്കിടേഷ് അയ്യറുമായി ഇതിനെ ആരാധകർ ബന്ധപ്പെടുത്തി. 2025 ലെ ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ കൊൽക്കത്ത പുറത്താക്കിയ താരത്തിന് നല്ല ഓപ്ഷനായിരിക്കും ചെന്നൈ.
ഒരുപാട് സാധനങ്ങൾ ചേരുമ്പോൾ ആണല്ലോ അത് മിക്സ്ചർ ആകുന്നത്. അതിനെ ചിലർ ആൾറൗണ്ടർ അല്ലെങ്കിൽ ഹാർഡ് ഹീറ്റർ ആയിട്ടൊക്കെ ബന്ധപ്പെടുത്തി. അങ്ങനെ വന്നാൽ ഹസരംഗ ,ലിവിംഗ്സ്റ്റൺ, അകീൽ ഹൊസൈൻ എന്നിവരിൽ ആരെ എങ്കിലുമാകാം ലക്ഷ്യം വെക്കുന്നത് എന്നും പറഞ്ഞു. ലേലത്തിൽ 43 . 4 കോടി രൂപയുമായി ഇറങ്ങുന്ന ചെന്നൈ ഇത്തവണ വലിയ മാറ്റങ്ങളാണ് ടീമിൽ പ്രതീക്ഷിക്കുന്നത്.













Discussion about this post