ബലാത്സംഗ കേസിൽ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പൊതുമദ്ധ്യത്തിൽ. എംഎൽഎ വോട്ട് ചെയ്യാനെത്തുകയായിരുന്നു. പാലക്കാട് കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. വൈകിട്ട് 4.50ഓടെ തിരക്കൊഴിഞ്ഞ നേരം നോക്കിയാണ് രാഹുൽ എത്തിയത്.
എനിക്ക് പറയാനുള്ളത് കോടതിയിൽ പറഞ്ഞുവെന്ന് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇനി കോടതി തീരുമാനിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
രാഹുൽ എത്തിയതോടെ വൻ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും കൂക്കി വിളിച്ചാണ് രാഹുലിനെ യാത്രയാക്കിയത്. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി പോളിങ് ബൂത്തിനു മുന്നിലേക്ക് പ്രവർത്തകരെത്തി.













Discussion about this post