മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 51 റൺസിന് പരാജയപ്പെടുത്തി പരമ്പരയിൽ 1-1 ഒപ്പമെത്തിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ അതേ പ്ലെയിംഗ് ഇലവനുമായി ഇന്ത്യ കളത്തിലിറങ്ങിയ ഇന്ത്യക്ക് ഇന്നലെ തൊട്ടതെല്ലാം പിഴച്ചു. സഞ്ജു സാംസണ് അവസരം നൽകാതിരുന്നത് ആരാധകർക്ക് നിരാശ ആയെങ്കിലും ബാറ്റിംഗ് അനുകൂല ട്രാക്കിൽ എങ്കിലും ഗിൽ നന്നായി കളിച്ച് ടീമിന്റെ വിജയത്തിന് സംഭാവന ചെയ്യുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ ആദ്യ മത്സരത്തിൽ നാല് റൺസെടുത്ത് പുറത്തായ ഗിൽ ഇന്നലെ പൂജ്യനായിട്ടാണ് മടങ്ങിയത്.
ഗില്ലിന്റെ വരവോടെ മധ്യനിരയിലേക്ക് സ്ഥാനം മാറ്റപ്പെട്ട സഞ്ജുവിന് അവിടെ കാര്യമായ അവസരങ്ങൾ നൽകിയിരുന്നില്ല. സഞ്ജുവിന് പകരക്കാരനായി ജിതേഷ് ശർമ്മയെ അവർ പരിഗണിക്കാനും തുടങ്ങി. ഇന്ത്യൻ പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലുമടക്കം പല തവണ ഫിനിഷർ റോൾ നിർവഹിച്ച ജിതേഷ് ആണ് സഞ്ജുവിനേക്കാൾ മധ്യനിരയിൽ തിളങ്ങാൻ മിടുക്കൻ എന്ന് ടീം ഉറച്ചതോടെ കഴിഞ്ഞ വർഷം മൂന്ന് സെഞ്ചുറികളടക്കം നേടി തിളങ്ങിയ സഞ്ജുവിന് സ്ഥാനം നഷ്ടമായി.
ഇന്നലത്തെ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ടീം വമ്പൻ തകർച്ചയെ നേരിടുമ്പോൾ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്നിൽ ഇരിക്കുന്ന സഞ്ജു സാംസന്റെ മുഖം ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. മൈതാനത്തേക്ക് നോക്കുമ്പോൾ നിരാശയോടെയിരിക്കുന്ന സഞ്ജുവിനെയാണ് അവിടെ കണ്ടത്. അതുപോലെ തന്നെ പൂജ്യനായി മടങ്ങിയിട്ടും അതിന്റെ ഒരു സങ്കടവും ഇല്ലാതെ വളരെ ശാന്തനായിരിക്കുന്ന ഗില്ലിനെയും കാണാൻ സാധിച്ചു.
ഉപനായകനായതിനാൽ തന്നെ തനിക്ക് ഒരിക്കലും അവസരം നഷ്ടപ്പെടില്ല എന്നും ടീമിൽ ആരൊക്കെ വന്നാലും പോയാലും തന്റെ സ്ഥാനം സേഫ് ആകുമെന്നുള്ള അഹങ്കാരമാണ് ഗില്ലിനുള്ളത് എന്നും ആരാധകർ പറയുന്നു.
THIS PICTURE SAYS A LOT ,
HOW SANJU SAMSON GOT REPLACED BY SHUBMAN GILL EVEN DOING NOTHING IN T20I CRICKET.
AND SANJU SAMSON THE GUY WHO HAS SCORED BACK TO BACK 💯 & 3 💯 OUT OF 11.
FAVOURITISM NEEDS TO END BY BCCI.#INDvsSA #INDvSA #ShubmanGill#IndianCricket #CricketTwitter pic.twitter.com/qjBtYGTjbj
— KAPIL DEV TAMRAKAR 🇮🇳 (@kapildevtamkr) December 11, 2025












Discussion about this post