സന്ധ്യാ മോഹൻ സംവിധാനം ചെയ്ത് രതീഷ്, മുകേഷ്, സന്ധ്യ, ഇന്നസെന്റ്, രാജലക്ഷ്മി എന്നിവർ പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേരാണ് ഇലഞ്ഞിപ്പൂക്കൾ. വലിയ താരനിര ഒന്നും ഇല്ലാതിരുന്നിട്ടും, ഒരു നല്ല കുടുംബചിത്രം എന്ന നിലയിൽ റിലീസ് സമയത്ത് ഈ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലെ ഗാനങ്ങളും ഇഷ്ടപ്പെടുന്നവർ ഏറെയാണ്.
ഇഗ്‌നേഷ്യസ് കലയന്താനി എഴുതിയ ഈ ചിത്രത്തിന്റെ കഥയിൽ സന്ധ്യ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. സന്ധ്യ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും, അതിനുശേഷം അവൾ നേരിടുന്ന വെല്ലുവിളികളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളും, സ്നേഹബന്ധങ്ങളുടെ ആഴവും, പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകുന്ന ഒരു സ്ത്രീയുടെ പോരാട്ടവീര്യവുമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. 80-കളിലെ മലയാള സിനിമകളിൽ സാധാരണയായി കണ്ടിരുന്ന കുടുംബ മൂല്യങ്ങൾക്കും വികാരങ്ങൾക്കും ഈ ചിത്രത്തിൽ പ്രാധാന്യമുണ്ട്.
എന്നാൽ ഈ സിനിമക്ക് മറ്റൊരു പ്രത്യേകതയുണ്ട്. ഏതൊക്കെ നടിനടന്മാരാണ് ഈ സിനിമയിൽ അഭിനയിക്കേണ്ടത് എന്ന് തീരുമാനിച്ചത് പ്രേക്ഷകൻ തന്നെയാണ്. കാരണം ഇലഞ്ഞിപ്പൂക്കൾ ഇഗ്‌നേഷ്യസ് കലയന്താനി ആദ്യം എഴുതിയത് ഒരു നോവലായിട്ടാണ്. അദ്ദേഹമത് മംഗളത്തിന് നൽകുകയും ചെയ്തു.’ അങ്ങനെയാണ് അത് സിനിമയാക്കിയപ്പോൾ നായിക നായകർമ്മാരെ തീരുമാനിക്കാൻ ജനങ്ങൾക്ക് അവസരം കിട്ടിയത്. കൂടുതൽ ആളുകളും രതീഷ്- മേനക എന്നിവരുടെ പേരാണ് പറഞ്ഞത്.
എന്നാൽ ആ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മറ്റ് തിരക്കുകളിൽ ആയിരുന്ന മേനകക്ക് പകരം സന്ധ്യ നായികയാകുക ആയിരുന്നു.













Discussion about this post