തൃശൂർ കോർപ്പറേഷനിൽ ബിജെപിയ്ക്ക് വിജയ തുടക്കം.കണ്ണൻകുളങ്ങര വാർഡിൽ ബിജെപി സ്ഥാനാർത്ഥി മുംതാസ് വിജയിച്ചു.കോര്‍പ്പറേഷനിലെ 35ാം ഡിവിഷനില്‍ നിന്നുമാണ് മുംതാസ് വിജയിച്ചത്. തൃശൂരില്‍ ബിജെപി നിര്‍ത്തിയ ഏക മുസ്ലീം സ്ഥാനാര്‍ഥിയായിരുന്നു മുംതാസ്.
സിന്ദു ചാക്കോലയായിരുന്നു കോണ്‍ഗ്രസിൻ്റെ സ്ഥാനാര്‍ഥി. സീനയായിരുന്നു ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി. തൃശൂരില്‍ ആകെ 28 വനിത സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരിക്കുന്നത്. സ്വന്തം നാട്ടില്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമായാണ് തൻ്റെ സ്ഥാനാർഥിത്വത്തെ കാണുന്നതെന്ന് മുംതാസ് വ്യക്‌തമാക്കിയിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി ബിജെപി പ്രവര്‍ത്തകയും അനുഭാവിയുമാണ് മുംതാസും കുടുംബവും. രണ്ട് വര്‍ഷമായി ചെന്നൈ കേന്ദ്രീകരിച്ച ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതലയും വഹിച്ചിരുന്നു.തൃശൂരില്‍ മുംതാസിന് സ്വന്തമായി വളര്‍ത്തു മൃഗങ്ങളുടെ പരിചരണത്തിനായുള്ള ഗ്രൂമിങ് കടയുണ്ട്.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ബിജെപി വ്യക്തമായ ലീഡോഡെയാണ് ഓരോ വാർഡിലും മത്സരം കാഴ്ച വയ്ക്കുന്നത്.









Discussion about this post