വയനാട്ടിൽ എൻഡിഎ മുന്നേറ്റം. കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. പുളിയാർമല വാർഡിലാണ് ബിജെപി ജയിച്ചുകയറിയത്. എംവി ശ്രേയാംസ്‌കുമാറിന്റെ വാർഡാണിത്. തിരുനെല്ലി പഞ്ചായത്തിലും ഒന്നാം വാർഡിലും ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണ എൽഡിഎഫ് 100 ശതമാനം വിജയം നേടിയ പഞ്ചായത്ത് ആണിത്.കൈനാട്ടിയിൽ വിഎ ജിതേഷാണ് കൽപ്പറ്റയിൽ ജയിച്ച രണ്ടാമത്തെ ബിജെപി സ്ഥാനാർഥി
അതേസമയം കോഴിക്കോട് കോർപ്പറേഷനിലെ ആദ്യഫലസൂചനകൾ പുറത്ത് വരുമ്പോൾ ബിജെപിയ്ക്ക് മികച്ച മുന്നേറ്റം. നിലവിലെ മേയറായ ബിന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മൽ ബിജെപി പിടിച്ചെടുത്തു. ഇവിടെ കോർപ്പറേഷനിലെ ബിജെപി കൗൺസിലറായ ടി രനീഷാണ് വിജയിച്ചത്. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്.അഡ്വ. അങ്കത്തിൽ അജയ് കുമാർ ആയിരുന്നു ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി.
പുതുതായി നിലവിൽ വന്ന മാവൂർ റോഡ് ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്. ഡിവിഷനിൽ ശ്രീജ സി നായരാണ് വിജയിച്ചത്. ഇത്തവണ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി മത്സരിച്ചിരുന്ന പി.എം നിയാസിന്റെ വാർഡും ബിജെപി പിടിച്ചെടുത്തു. പാറോപ്പടി ഡിവിഷനിലായിരുന്നു പി.എം നിയാസ് മത്സരിച്ചത്. ഇവിടെ ബിജെപിയുടെ ഹരീഷ് പൊറ്റങ്ങാടിയാണ് വിജയിച്ചത്.
ചാലപ്പുറം വാർഡും ബിജെപി പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥിയായ അനിൽകുമാർ കെ.പിയാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് സിഎംപിക്ക് നൽകിയ വാർഡാണിത്.









Discussion about this post