‘തീവ്രത’ പരാമർശം നടത്തിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് കനത്ത തോൽവി. പന്തളം നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന ലസിത നായർ എട്ടാം വാർഡിലാണ് തോറ്റത്. അഖിലേന്ത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് അവർ. കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് ആണ് ഇവിടെ ജയിച്ചത്
രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്. മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ആയിരുന്നു ലസിതയുടെ വിവാദ പരാമര്‍ശം.









Discussion about this post