തദ്ദേശതിരഞ്ഞെടുപ്പ് ഫലം എൻഡിഎഫിന് പ്രതികൂലമായതോടെ വോട്ടർമാരെ തള്ളി പറഞ്ഞ് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.
ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നാണ് എംഎം മണിയുടെ വിവാദ പരാമർശം. വോട്ടർമാർ നന്ദികേട് കാണിച്ചുവെന്നും എംഎം മണി വിമർശിച്ചു. ക്ഷേമപെൻഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകൾ തങ്ങൾക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു മണിയുടെ പ്രതികരണം.
”ഇതെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ? ക്ഷേമപ്രവർത്തനങ്ങൾ, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പരിപാടികൾ ഇതുപോലെ കേരളത്തിൻറെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെൻഷണൻ മേടിച്ച് ഇഷ്ടം പോലെ തിന്നു. എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തുവെന്ന് പറഞ്ഞാൽ, അതിൻറെ പേര് ഒരുമാതിരി പെറപ്പ്പണീന്ന് പറയും.’









Discussion about this post