ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ പറഞ്ഞ് കുപ്രസിദ്ധനായ ബംഗ്ലാദേശ് നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റു. ഇന്നലെ (ഡിസംബർ 12) യായിരുന്നു സംഭവം. ഉസ്മാന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇങ്കുലാബ് മഞ്ചിന്റെ ഉന്നത നേതാവായ ഉസ്മാൻ ഹാദി ധാക്ക-8 നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നു.ഷെയ്ഖ് ഹസീനക്കെതിരായ തെരുവ് മുന്നേറ്റത്തിലെ പ്രധാന നേതാവായിരുന്നു ഇയാൾ
ഉസ്മാൻ ഹാദി ഒരു റിക്ഷയിൽ ബിജോയ്നഗറിലേക്ക് പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ ഹെൽമെറ്റ് ധരിച്ച രണ്ട് പേർ ബൈത്തുസ് സലാം ജാം പള്ളിക്ക് മുന്നിൽ വെച്ച് അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയും തുടർന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഷെരീഫ് ഒസ്മാൻ ഹാദിക്കെതിരായ ആക്രമണത്തിന് പിന്നിലുള്ളവരെയും ആസൂത്രണം ചെയ്തവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മുഖ്യ ഉപദേഷ്ടാവ് പ്രൊഫസർ മുഹമ്മദ് യൂനസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ജമുനയിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടക്കാല സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും ആശങ്കാജനകമായ സംഭവങ്ങളിലൊന്നാണ് ഹാദിക്കെതിരായ ആക്രമണമെന്ന് യൂനസ് പറഞ്ഞു. ബംഗ്ലാദേശിന്റെ ജനാധിപത്യ പുരോഗതിക്ക് നേരെയുള്ള മനഃപൂർവമായ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു.









Discussion about this post